ധാക്ക: ബംഗ്ലാദേശില്‍ സ്കൂള്‍ ബസ് തോട്ടിലേക്കു മറിഞ്ഞ് 33 കുട്ടികള്‍ മരിച്ചു. 20 കുട്ടികള്‍ക്കു പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. നിരവധി കുട്ടികള്‍ ബസില്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് സംശയിക്കുന്നു.
വടക്കുകിഴക്കന്‍ തുറമുഖ നഗരമായ ചിറ്റഗോങ്ങിലെ മിരര്ഷരായില് 60 കുട്ടികളുമായി പോകുകയായിരുന്ന ബസ് നിയന്ത്രണം വിട്ടു തോട്ടിലേക്കു മറിയുകയായിരുന്നു. ബസ് പൂര്‍ണമായും മുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനും തുടരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: