ബോസ്റ്റണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ജനിച്ചയുടന്‍ മാതാപിതാക്കള്‍ അദ്ദേഹത്തെ അനാഥാലയത്തിന് കൈമാറാന്‍ തീരുമാനിച്ചിരുന്നതായി ബോസ്റ്റണ്‍ ഗ്ലോബ് റിപ്പോര്‍ട്ടര്‍ സാലി ജേക്കബ്സ് എഴുതിയ ഒബാമയുടെ പിതാവിന്റെ ജീവചരിത്രം പറയുന്നു.’ദി അദര്‍ ബരാക്’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിലാണ് ഒബാമ സീനിയറിന്റെ ജീവിതം അനാവരണം ചെയ്യപ്പെടുന്നത്.
ഒബാമയുടെ പിതാവിന്റെ ആദ്യ ഭാര്യ കെനിയ സ്വദേശിനിയായിരുന്നുവെങ്കിലും തന്റെ 24-ാം വയസ്സില്‍ വിവാഹമോചനം നേടിയ ഇദ്ദേഹം പിന്നീട് ഒബാമയുടെ മാതാവായ ആന്‍ സന്ഹത്തെ വിവാഹം കഴിക്കുകയായിരുന്നു. ഹവായ് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയായിരുന്ന ഒബാമ സീനിയര്‍ തനിക്ക് ഒന്നിലധികം ഭാര്യമാരുണ്ടെന്ന കാര്യം ഇമിഗ്രേഷന്‍ അധികൃതരില്‍ നിന്നും മറച്ചുവെക്കാന്‍ ശ്രമിച്ചതായും കുടിയേറ്റ പരിശോധനകള്‍ക്കിടയിലെ സങ്കീര്ണതകളൊഴിവാക്കാനായി ഗര്‍ഭസ്ഥശിശുവായിരുന്ന ഒബാമയെ അനാഥാലയത്തില്‍ വളര്‍ത്താന്‍ തീരുമാനിച്ചിരുന്നതായും പുസ്തകത്തിലുണ്ട്. ഇതിനായി ദമ്പതികള്‍ സാല്‍വേഷന്‍ ആര്‍മി സഭയുടെ സഹായം തേടിയിരുന്നെങ്കിലും, ഒബാമയെ ഉപേക്ഷിക്കാതെ തന്നെ ഇരുവരും അമേരിക്കന്‍ പൗരത്വം നേടിയെടുക്കുകയാണുണ്ടായത്.
ഒബാമക്ക് തന്റെ പിതാവുമായി അത്ര അടുത്ത ബന്ധമല്ല ഉണ്ടായിരുന്നതെന്നും എന്നാല്‍ ഇക്കാര്യത്തെക്കുറിച്ചുള്ള വിശദീകരണങ്ങള്‍ പുസ്തകത്തില്‍ നല്‍കിയിട്ടില്ലെന്നും ഗ്രന്ഥകാരി ജേക്കബ്സ് അറിയിച്ചു. അമേരിക്കന്‍ ചരിത്രത്തിലിടം നേടിയ ബരാക് ഒബാമയെന്ന വ്യക്തി ഒരുപക്ഷേ അനാഥാലയത്തിലായിരുന്നിരിക്കാം വളര്ന്നിരിക്കുകഎന്നതരത്തിലുള്ള പുതിയ വെളിപ്പെടുത്തല്‍ പുസ്തക പ്രേമികളെയൊന്നാകെ ആകര്ഷിച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: