തലശ്ശേരി: എബിവിപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം അക്രമം. വടക്കുമ്പാട് ഹയര്‍ സെക്കണ്റ്ററി സ്കൂളിലെ എബിവിപി പ്രവര്‍ത്തകരായ ഷിനിജിത്ത്, രാഹുല്‍ എന്നിവരെയാണ് അഞ്ചോളം വരുന്ന സിപിഎം സംഘം സ്കൂള്‍ കോമ്പൗണ്ടിനകത്ത് കയറി ക്രൂരമായി മര്‍ദ്ദിച്ചത്. സ്കൂളില്‍ എബിവിപിയുടെ പ്രവര്‍ത്തനം നടത്തുന്നതിലുള്ള വിരോധമാണ് അക്രമത്തിന് കാരണം. സംഘടനാ സ്വാതന്ത്യ്രത്തെ അടിച്ചമര്‍ത്തലിലൂടെ ഇല്ലായ്മ ചെയ്യാന്‍ സിപിഎം ശ്രമിച്ചാല്‍ ശക്തമായി നേരിടുമെന്ന് എബിവിപി സംസ്ഥാന സമിതി അംഗം സി.അനുജിത്ത് പ്രസ്താവനയില്‍ പറഞ്ഞു. യോഗത്തില്‍ നഗര്‍സമിതി അംഗം മിഥുന്‍ലാല്‍ അദ്ധ്യക്ഷത വഹിച്ചു. സായന്ത് നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: