എരുമേലി: കരിങ്കല്ലൂംമൂഴിയില്‍ നിലവിലുണ്ടായിരുന്ന നടപ്പാത പാലം വീതികൂട്ടി വലിയ പാലം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് മുന്‍ ഗ്രാമപഞ്ചായത്തംഗത്തിണ്റ്റെ നേതൃത്വത്തില്‍ നടന്ന ലക്ഷങ്ങളുടെ അഴിമതി വിജിലന്‍സ് അന്വേഷണത്തിലേക്ക്. പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട അഴിമതിക്ക് ഇരുമുന്നണികളിലേയും പല ഉന്നത നേതാക്കള്‍ക്കും പങ്കുണ്ടെന്ന കണ്ടെത്തലിണ്റ്റെ അടിസ്ഥാനത്തിലാണ് അഴിമതി കേസ് വിജിലന്‍സിന് വിടാനുള്ള തീരുമാനത്തില്‍ പഞ്ചായത്ത് എത്തിയിരിക്കുന്നത്. പാലത്തിണ്റ്റെ ശരിയായ ഗുണഭോക്താവു കൂടിയായ വെട്ടിയാനിക്കല്‍ അസീസീണ്റ്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ എ.ഇ., പഞ്ചായത്തംഗം, പ്രസിഡണ്റ്റ് അടക്കമുള്ളവരുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ൮ ലക്ഷത്തിലധികം രൂപ ചിലവഴിച്ച് സ്വകാര്യ വ്യക്തിയെന്ന നിലയില്‍ അസീസ് പാലം നിര്‍മ്മിച്ചത്. ഇതുമായി ബന്ധപ്പെട്ട പഞ്ചായത്തിണ്റ്റെ അനുമതിയുള്‍പ്പെടെയുള്ള രേഖകളെല്ലാം തയ്യാറാക്കിയിരുന്നതും മുന്‍ പഞ്ചായത്തംഗത്തിണ്റ്റെ നേതൃത്വത്തിലായിരുന്നുവെന്നും അസീസ് പറഞ്ഞു. എന്നാല്‍ ടാറിംഗ് റോഡില്‍ നിന്നും പാലത്തിലേക്കുള്ള ഭാഗത്തെ കോണ്‍ക്രീറ്റ് ചെയ്യാനുള്ള ജനകീയ കമ്മിറ്റി കണ്‍വീനറായ താന്‍ പോലും അറിയാതെ തണ്റ്റെ വ്യാജ ഒപ്പിട്ടാണ് പാലം നിര്‍മ്മാണത്തിണ്റ്റെ പേരില്‍ പഞ്ചായത്തില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തിരിക്കുന്നതെന്നും അസീസ് പറഞ്ഞു. കരിങ്കല്ലുംമൂഴി പാലം നിര്‍മ്മാണ അഴിമതി വിവാദത്തെക്കുറിച്ച് ജന്മഭൂമി നേരത്തെ വിശദമായ റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ്. അഴിമതി നടന്നതുമായി ബന്ധപ്പെട്ട് വ്യാപകമായ ജനകീയ പ്രതിഷേധം ഉയര്‍ന്നതിണ്റ്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് അന്വേഷണത്തിനായി സബ്കമ്മിറ്റിയെയും നിയോഗിച്ചിരുന്നു.സബ്കമ്മിറ്റി റിപ്പോര്‍ട്ടിലും അഴിമതി നടന്നതായി കണ്ടെത്തി. പഞ്ചായത്ത് കമ്മറ്റിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിണ്റ്റെ അടിസ്ഥാനത്തിലാണ് അഴിമതി വിജിലന്‍സ് അന്വേഷണത്തിലേക്ക് നീങ്ങിയിരിക്കുന്നത്. എന്നാല്‍ പാലം പണിയുമായി ബന്ധപ്പെട്ട മുന്‍ഭരണസമിതിയംഗം, പഞ്ചായത്തിണ്റ്റെ എ.ഇ. അടക്കമുള്ള ചിലര്‍ നടത്തിയ അഴിമതി കച്ചവടത്തിണ്റ്റെ ശബ്ദരേഖ പാലം പണിക്ക് ലക്ഷങ്ങള്‍ നല്കിയ സ്വകാര്യ വ്യക്തി തയ്യാറാക്കിയെടുത്തതാണ് അഴിമതിയിലേക്ക് കൂടുതല്‍ തെളിവും ലഭിച്ചിരിക്കുന്നത്. പാലം പണിയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പഞ്ചായത്തിന്റെ തുക ഞങ്ങള്‍ക്ക് വീതം വച്ചാല്‍ കൂടുതലായൊന്നും ലഭിക്കുകയില്ലെന്ന മുന്‍പഞ്ചായത്തംഗത്തിണ്റ്റെയും പാലം നിര്‍മ്മാണത്തിന് പഞ്ചായത്തംഗം പറയുന്നതുപോലെ ചെയ്യണമെന്നുള്ള എ.ഇ.യുടെയും അടക്കമുള്ള ശബ്ദരേഖയാണ് കഴിഞ്ഞദിവസം സബ് കമ്മിററി അംഗങ്ങളും കണ്ടുപിടിച്ചത്. ഇതുകൂടാതെ പഞ്ചായത്ത് വക പാലത്തിണ്റ്റെ നിര്‍മ്മാണത്തിനായി രൂപീകരിക്കാത്ത കമ്മിറ്റി രൂപീകരിച്ചതായി വ്യാജരേഖയും കണ്‍വീനര്‍ ചെയര്മാന് എന്നിവരുടേതായി വ്യാജഒപ്പിട്ടുമാണ് സമര്‍ദ്ധമായി ലക്ഷങ്ങള്‍ തട്ടിയെടുത്തിരിക്കുന്നതെന്നും പല രേഖകളില്‍ നിന്നും സബ് കമ്മിറ്റിക്ക് വ്യക്തമായിട്ടുമുണ്ട്.പഞ്ചായത്ത് വക റോബോ, മറ്റ് സമാന്തര പാത യോ ഒന്നുമില്ലാത്ത സ്ഥലത്ത്, ഒരു സ്വകാ ര്യ വ്യക്തിക്കുമാത്രമായി പഞ്ചായത്തു ക ഫണ്ടുപയോഗിച്ച് പാലം നിര്‍മ്മിക്കാന്‍ അ നുമതികൊ ടുത്ത മുന്‍ ഭരണസമിതി, എ.ഇ. എന്നിവര്‍ ക്കെതിരെയും വ്യാപക പ്രതിഷേധമാണുയര്‍ന്നിരിക്കുന്നത്. പാലം നിര്‍മ്മാണത്തിണ്റ്റെ പരസ്പര ധാരണയനുസരിച്ച് പുതുതായി നിര്‍മ്മിച്ച പാലത്തിണ്റ്റെ തോടരികില്‍ക്കൂടി താഴെയുള്ള മറ്റൊരു പാലം വരെ ഒരു സമാന്തരപാത നിര്‍മ്മിക്കാമെന്നുള്ള വ്യവസ്ഥ അട്ടിമറിച്ചതാണ് പണം തട്ടിയെടുക്കാനുള്ള അഴിമതിയിലെത്തിച്ചതെന്നും വെട്ടിയാനിക്കല്‍ അസീസ് പറയുന്നു. എന്നാല്‍ തോട് പുറമ്പോക്ക് ഭൂമി കയ്യേറിയ ചിലര്‍ റോഡിനായി ഈ സ്ഥലം വിട്ടു നല്‍കാതെ കുപ്രചരണം നടത്തുന്നത് അഴിമതിക്കാരെ സഹായിക്കാനാണെന്നും അസീസ് പറഞ്ഞു. പാലം നിര്‍മ്മാണവുമായി പഞ്ചായത്തില്‍ നിന്നും ലഭിച്ച വിവരാവകാശ നിയമപ്രകാരമുളള മറുപടിയില്‍ ലഭിച്ച പലരേഖകളും അഴിമതി നടത്തുന്നതിനായി അവര്‍തന്നെ തയ്യാറാക്കിയതുമാണ്. പാലം നിര്‍മ്മിക്കുന്നതിനായി കരാറുകാരന് തങ്ങള്‍ നല്കിയ പണത്തിണ്റ്റെ രേഖകളും മറ്റും വ്യക്തമായി സൂക്ഷിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.പാലം നിര്‍മ്മാണത്തില്‍ അഴിമതി നടന്നിട്ടുള്ളതായി കണ്ടെത്തിയ സാഹചര്യത്തില്‍ അടുത്ത പഞ്ചായത്ത് കമ്മറ്റിയില്‍ സബ്കമ്മിറ്റിനല്‍കിയ റിപ്പോര്‍ട്ട് ചര്‍ച്ചചെയ്തതിനു ശേഷം കേസ്വിജിലന്‍സ് അന്വേഷണത്തിന് വിടുമെന്നും പ്രസിഡണ്റ്റ് മോളി മാത്യു ജന്മഭൂമിയോട് പറഞ്ഞു. പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഏതൊരു അന്വേഷണത്തോടും തെളിവുകള്‍ നല്കി പൂര്‍ണമായും സഹകരിക്കാന്‍ തയ്യാറാണെന്നും പാലം നിര്‍മ്മിച്ച കുടുംബവും വ്യക്തമാക്കിക്കഴിഞ്ഞു. പാലത്തിണ്റ്റെ പണിയുമായി ബന്ധപ്പെട്ട് കരാറുകാരനില്‍ നിന്നും പഞ്ചായത്തിണ്റ്റെ തുക മുഴുവനും മുന്‍ പഞ്ചായത്തംഗം തന്നെയാണ് വാങ്ങിയിരിക്കുന്നതെന്നും തെളിവുകളുമുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട അഴിമതിക്ക് കരാറുകാരനെ ബലിയാടാക്കാനുള്ള നീക്കവും അണിയറയില്‍ നടക്കുന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്. എന്തായാലും പാലം നിര്‍മ്മാണത്തിണ്റ്റെ പേരില്‍ പഞ്ചായത്തിലുള്ള ജനങ്ങളുടെ ഫണ്ട് തട്ടിയെടുത്തവരെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: