കൊച്ചി: അഴിമതിക്കെതിരെ യാതൊരു വിട്ടു വീഴ്ചയും ചെയ്യില്ലെന്ന് കേന്ദ്ര വിജിലന്‍സ് കമ്മിഷണറായി നിയമിതനായ പ്രതിരോധ സെക്രട്ടറി പ്രദീപ് കുമാര്‍ പറഞ്ഞു. അവധിക്കാലം ആഘോഷിക്കാനായി കൊച്ചിയിലെത്തിയ പ്രദീപ് കുമാര്‍ ഒരു സ്വകാര്യ ചാനലിനോടാണ് ഇക്കാര്യം പറഞ്ഞത്.
പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതി തന്നെ ഏകകണ്ഠമായി തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നും പ്രദീപ്കുമാര്‍ പറഞ്ഞു. ഇസഡ് കാറ്റഗറി സുരക്ഷയുണ്ടെങ്കിലും ലോക്കല്‍ പോലീസിനെ പോലും അറിയിക്കാതെയാണ് പ്രദീപ് കുമാര്‍ കുടുംബസമേതം കേരളത്തിലെത്തിയത്.
2009 മുതല്‍ കേന്ദ്ര പ്രതിരോധ സെക്രട്ടറിയായി തുടരുന്ന പ്രദീപ് കുമാര്‍ കേന്ദ്ര സര്‍വ്വീസില്‍ പേരുദോഷം കേള്‍പ്പിക്കാത്ത ഐ.എ.എസ് ഉദ്യോഗസ്ഥനായാണ് അറിയപ്പെടുന്നത്. പാമോയില്‍ കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് സി.വി.സിയായിരുന്ന പി.ജെ തോമസിന്റെ നിയമനം സുപ്രീംകോടതി റദ്ദാക്കിയതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ കമ്മിഷണറെ തേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: