നിരന്തരം നന്മ ചെയ്യുന്ന വ്യക്തികള്‍ക്കൊരിക്കലും ദുര്ഗതിയുണ്ടാകുകയില്ല. യോഗസാധനയിലൂടെ പരമമായ അവസ്ഥയിലേക്കുയരാന്‍ സാധിക്കുന്നതിന് മുമ്പ് ഈ ലോകവാസം വെടിയേണ്ടിവന്നാലും, അടുത്ത ജന്മത്തില് ശ്രേഷ്ഠകുലത്തില്‍ പുനര്‍ജനിച്ച് പൂര്‍വജന്മ സ്മരണയുമായി, തുടര്‍ന്നുള്ള പദവിയിലേക്കുയരുകയും പരമാവസ്ഥ പ്രാപിക്കുകയും ചെയ്യും.
വേദപണ്ഡിതരെക്കാളും യാഗയജ്ഞങ്ങളനുഷ്ഠിക്കുന്നവരേക്കാളും പണ്ഡിതശ്രേഷ്ഠന്മാരേക്കാളും ശ്രേഷ്ഠമായ അവസ്ഥ ഈ യോഗിക്ക് ലഭിക്കുന്നു. ഈ യോഗി ജീവിക്കുന്നതും നിലനില്ക്കുന്നതും ഈശ്വരീയ ഭാവത്തിലാണ്.
വളരെക്കുറച്ച് വ്യക്തികള്‍ മാത്രമേ ഈ ലോകത്തില്‍ ശാസ്ത്രീയമായ ആത്മീയതയെന്തെന്നറിഞ്ഞിട്ടുള്ളൂ. എട്ടുവിധ പ്രകൃതിയും അതിനെ ചൈതന്യവത്താക്കുന്ന പ്രപഞ്ച പുരുഷ ചൈതന്യവും ചേര്‍ന്നാണ് സര്‍വചരാചരങ്ങളും നിലനില്‍ക്കുന്നത്. പരമമായ ചൈതന്യത്തിലൂടെ പരസ്പരം ഒരു മാലയിലെ മുത്തുകള്‍പോലെ സര്‍വതും കോര്‍ത്തിരിക്കുന്നു. അവയെ പരസ്പരം ബന്ധിപ്പിക്കുന്ന ചരടാണീ പ്രപഞ്ച പുരുഷ ചൈതന്യം. സര്‍വചരാചരങ്ങള്‍ക്കും അവയുടെ രസം, ഗന്ധം, രൂപം, ഭാവം, ഊര്‍ജം, ചൈതന്യം, സഹജസ്വഭാവം, നിറം….എന്നിവ കൊടുത്തതും അത് നിലനിര്‍ത്തുന്നതും ഈ പ്രകൃതി-പ്രപഞ്ച പുരുഷ ചൈതന്യങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: