കൊച്ചി: ആഡംബര ജീവിതം നയിക്കാന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച വീട്ടമ്മയെ എറണാകുളം പോലീസ് തന്ത്രപൂര്‍വം വലയിലാക്കി.
എറണാകുളം കലൂര്‍ എല്‍എഫ്സി റോഡില്‍ രേവതി പ്ലാസയില്‍ താമസിക്കുന്ന മുരളിയുടെ ഭാര്യ പ്രിയ എന്നുവിളിക്കുന്ന 40 വയസ്സുള്ള രംഗപ്രിയയെയാണ് നോര്‍ത്ത് പോലീസ് പിടികൂടിയത്.

എല്‍എഫ്സി റോഡില്‍ രേവതി പ്ലാസയില്‍ വാടകയ്ക്ക് താമസിക്കുന്ന ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ ജോലിനോക്കുന്ന അനൂപ് ജോര്‍ജ്ജിന്റെ വീട്ടില്‍ നിന്നാണ് വീട്ടമ്മ 18 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തത്.

വിവരം അറിഞ്ഞ ഉടനെ സ്ഥലത്തെത്തിയ പോലീസ് വീട്ടിനകത്ത് നടത്തിയ പരിശോധനയില്‍ നിന്നും വീട്ടുടമയുടേയും ഭാര്യയുടേയും മൊഴികളുടെയും അടിസ്ഥാനത്തില്‍ ആണ് പ്രതി പിടിയിലായത്.

ഇന്നലെ വൈകുന്നേരം വീട്ടിലെത്തിയ അതിഥികളെ യാത്രയാക്കാനായി പുറത്തുപോയ ദമ്പതികള്‍ തിരിച്ചെത്തി മുറി തുറന്ന് വീട്ടില്‍ പ്രവേശിച്ചപ്പോള്പോലും അസ്വാഭാവികത ഒന്നും തോന്നിയില്ല. എന്നാല്‍ ബെഡ് റൂമിലെ അലമാര തുറന്ന് കിടന്നതും ആഭരണങ്ങള്‍ വെച്ചിരുന്ന പെട്ടികാണാതായതുമാണ് മോഷണം നടന്നതായി സംശയം തോന്നിപ്പിച്ചത്. പോലീസിന്റെ ആവര്‍ത്തിച്ചുള്ള ചോദ്യം ചെയ്യലിലും ദമ്പതിമാര്‍ മുറിപൂട്ടിതന്നെയാണ് പുറത്ത് പോയതെന്നും, തിരിച്ചെത്തുമ്പോള്‍ വീട് പൂട്ടിക്കിടക്കുകയായിരുന്നെന്നും അറിയിച്ചു. എന്നാല്‍ വീടിനകത്ത് പുറത്ത് നിന്ന് ആരും കയറിയതായിയാതൊരു അടയാളങ്ങളും ഇല്ലായിരുന്നു.

അന്വേഷണത്തില്‍ വാടകവീടിന്റെ ഉടമ ഫ്ലാറ്റിന്റെ എതിര്‍വശത്ത് താമസം ഉണ്ടെന്നും അവരുടെ ഭര്‍ത്താവ് ഗള്‍ഫില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ചെയ്യുകയാണെന്നും അറിവായി. വീട്ടമ്മയുടെ പെരുമാറ്റത്തില്‍ പോലീസിന് തുടക്കത്തില്‍ സംശയമൊന്നും തോന്നിയില്ല. കൂടാതെ വീടിന് സ്പെയര്‍ കീ ഇല്ലെന്നും ഒരു താക്കോലേ ഉള്ളൂവെന്നും ഹൗസ് ഓണറായ വീട്ടമ്മ പോലീസിനോട് പറഞ്ഞു. ഹൗസ് ഓണറായ വീട്ടമ്മ മോഷണം നടന്ന വീട്ടില്‍ താമസിച്ചിരുന്ന സമയം പുറത്ത് പോകുമ്പോള്‍ വീട് പൂട്ടി താക്കോല്‍ സെക്യൂരിറ്റി ജീവനക്കാരനെ ഏല്‍പ്പിക്കാറുണ്ടായിരുന്നു എന്നു വെളിപ്പെടുത്തല്‍ പോലീസിന്റെ സംശയം സെക്യൂരിറ്റി ജീവനക്കാരനിലേക്ക് എത്തിച്ചു. എന്നാല്‍ സംഭവദിവസം രാവിലെ പോയ ജീവനക്കാരന് സംഭവസമയം വരെ ഫ്ലാറ്റില്‍ എത്തിയിരുന്നില്ലായെന്ന് അന്വേഷിച്ചറിഞ്ഞ പോലീസ് വീട്ടമ്മയെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്നാണ് മോഷണം വെളിവായത്.

ബാല്‍ക്കണി സൗകര്യത്തിനുവേണ്ടി സ്വന്തം ഫ്ലാറ്റ് വാടകയ്ക്ക് കൊടുത്ത് സമീപത്തെ ഫ്ലാറ്റില്‍ താമസമാക്കിയ ഇടപ്പള്ളിയിലും ട്രിച്ചിയിലും മറ്റ് ഫ്ലാറ്റുകള്‍ക്ക് ഉടമയായ കാറും സ്ക്കൂട്ടറും മറ്റ് അനുബന്ധസൗകര്യങ്ങളോടെ ജീവിക്കുന്ന സ്ത്രീയുടെ പെരുമാറ്റത്തില്‍ പോലീസിന് ആദ്യം സംശയം തോന്നിയില്ല. എന്നാല്‍ തുടര്‍ന്നുള്ള സ്ത്രീയുടെ സംഭവദിവസത്തെ പരിപാടികളെപ്പറ്റി തന്ത്രപൂര്‍വം പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ കള്ളി വെളിച്ചത്താവുകയായിരുന്നു.

അന്നേദിവസം വൈകുന്നേരം 5 മണിയോടെ ദമ്പതികള്‍ പുറത്തുപോയ സമയം തന്റെ കൈയ്യിലുണ്ടായിരുന്ന സ്പെയര്‍ കീ ഉപയോഗിച്ച് വീട് തുറന്ന് അകത്തുകടന്ന് പ്രിയ അതിവേഗം ആഭരണങ്ങള്‍ മാത്രം എടുത്ത് പുറത്തിറങ്ങുകയായിരുന്നു. സെന്‍ട്രല്‍ സിഐ ഡി.എസ്.സുനീഷ് ബാബുവിന്റെയും നോര്‍ത്ത് എസ്ഐ എസ്.വിജയശങ്കറിന്റെയും നേതൃത്വത്തില്‍ പോലീസ് നടത്തിയ തിരച്ചിലില്‍ മോഷണമുതലുകള്‍ സ്ത്രീയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു.

ആഡംബര ജീവിതം ഇഷ്ടപ്പെട്ട പ്രിയ വിവാഹസമയം തനിക്ക് കിട്ടിയ സ്വര്‍ണാഭരണങ്ങള്‍ മുഴുവന്‍ വിറ്റുതീര്‍ത്തിരുന്നു. ആഹാരവും മറ്റും വെളിയില്‍നിന്നും കഴിച്ചും മുന്തിയ വസ്ത്രങ്ങള്‍ വാങ്ങിയും സ്നേഹിതര്‍ക്ക് ഗിഫ്റ്റുകള്‍ സമ്മാനിച്ചുമാണ് സ്ത്രീ പണം മുഴുവന്‍ ചെലവിട്ടിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: