ടോക്യോ: വടക്കു കിഴക്കന്‍ ജപ്പാനില്‍ ശക്തമായ ഭൂചലനം ഉണ്ടായതിനെ തുടര്‍ന്ന് അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കി. റിക്ടര്‍ സ്കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.
മിയാകോ തീരത്തു നിന്നും 50 കിലോമീറ്റര്‍ കിഴക്കു ഭാഗത്താണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെ ഉണ്ടായ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
മാര്‍ച്ച് 11-നുണ്ടായ ഭൂചലനത്തിലും സുനാമിയിലും ജപ്പാനില്‍ 23,000 പേരാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: