Wednesday, November 18, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

ഫ്രാന്‍സിലെ കലാപങ്ങള്‍ നമ്മോടു പറയുന്നത്

സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഈ രാജ്യങ്ങളില്‍ പ്രതിഷേധക്കാര്‍ രംഗത്തിറങ്ങിയതെങ്കിലും ഇതിന് അന്തര്‍ധാരയായി വര്‍ത്തിക്കുന്നത് നിയന്ത്രണാതീതമായ കുടിയേറ്റമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2026, 09:40 am IST
inEditorial, Vicharam
Add to Preferred Sources

ഫ്രാന്‍സിന്റെ തെരുവുകളില്‍ അരങ്ങേറിയ കലാപ കലുഷിതമായ പ്രതിഷേധങ്ങള്‍ ലിബറല്‍ ജനാധിപത്യം പിന്തുടരുന്ന രാജ്യങ്ങള്‍ക്കെല്ലാമുള്ള മുന്നറിയിപ്പാണ്. തുടക്കത്തില്‍ വിദ്യാര്‍ഥി പ്രതിഷേധങ്ങളായി ചിത്രീകരിക്കപ്പെട്ട സംഭവങ്ങള്‍ പിന്നീട് വ്യാപക അക്രമങ്ങളിലേക്ക് നീങ്ങി. പാരീസിലേക്കും മറ്റു നിരവധി പ്രധാന നഗരങ്ങളിലേക്കും അക്രമം വ്യാപിച്ചു. മുഖംമൂടി ധരിച്ച കലാപകാരികള്‍ കച്ചവട സ്ഥാപനങ്ങളും പൊതുസ്ഥാപനങ്ങളും ആക്രമിക്കുകയും തീയിടുകയും പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സുരക്ഷാസേന കണ്ണീര്‍വാതകവും ജലപീരങ്കികളും പ്രയോഗിച്ചു. ഒട്ടേറെപ്പേര്‍ മരിച്ചു. പലര്‍ക്കും പരിക്കേറ്റു. ആയിരക്കണക്കിനാളുകള്‍ അറസ്റ്റിലുമായി.

ഫ്രാന്‍സിലുണ്ടായ നാശത്തില്‍ ഏറ്റവും ദുഃഖകരമായത് ലിമോജസ് നഗരത്തിലെ സംഭവമായിരുന്നു. അവിടെ 143 വര്‍ഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ നഗരസഭാ മന്ദിരത്തിന് കലാപകാരികള്‍ തീയിട്ടു. 1883ല്‍ നിര്‍മിക്കപ്പെട്ട ഈ ചരിത്രസ്മാരകത്തിന്റെ അലങ്കാരങ്ങളോടുകൂടിയ ക്ലോക്ക് ടവര്‍ തകര്‍ന്നുവീണപ്പോള്‍ അക്രമകാരികള്‍ ആര്‍ത്തുവിളിച്ച് ആഘോഷിച്ചു.

തുടക്കത്തില്‍ സമാധാനപരമായിരുന്ന പ്രതിഷേധങ്ങള്‍ ആസൂത്രിതമായ രീതിയില്‍ അക്രമത്തിലേക്ക് നീങ്ങി. തീവ്രവാദികളായ ഇടതുപക്ഷമാണ് നശീകരണ പ്രവര്‍ത്തനങ്ങളില്‍ ഭൂരിഭാഗത്തിനും ഉത്തരവാദികളെന്ന് ഫ്രാന്‍സിന്റെ ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ഫ്രാന്‍സില്‍ സമാധാനപരമായ പ്രതിഷേധങ്ങള്‍ക്ക് പൂര്‍ണ സ്ഥാനമുണ്ടെന്നും, കൊള്ളയ്‌ക്കും ആക്രമണങ്ങള്‍ക്കും സ്ഥാനമില്ലെന്നും ഫ്രാന്‍സ് പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍നു പ്രഖ്യാപിച്ചു.

ഫ്രാന്‍സിന്റെ തെരുവുകളിലെ പ്രക്ഷോഭങ്ങള്‍ അതിവേഗം അതിര്‍ത്തി കടന്ന് ഇറ്റലിയിലേക്കും വ്യാപിച്ചു. അവിടെ മിലാന്റെ മധ്യഭാഗത്ത് സമാനമായ അരാജകത്വ സംഭവങ്ങള്‍ അരങ്ങേറി. യുദ്ധങ്ങള്‍ക്കും ജീവിതച്ചെലവിലെ വര്‍ധനവിനുമെതിരെ ഔദ്യോഗികമായി പ്രഖ്യാപിച്ച് സംഘടിപ്പിച്ച പ്രകടനങ്ങള്‍, മിലാന്‍ കത്തീഡ്രലിന്റെ പരിസരത്ത് അക്ഷരാര്‍ത്ഥത്തില്‍ കലാപമായി മാറി. മുഖംമൂടി ധരിച്ച കലാപകാരികള്‍ നടപ്പാതയിലെ കല്ലുകളും പാറക്കഷണങ്ങളും ആയുധങ്ങളാക്കി പോലീസിനെ ആക്രമിച്ചു. കഫേകളിലെ മേശകള്‍ റോഡുകളിലേക്ക് വലിച്ചിട്ട് തീയിടുകയും, മാര്‍ഗ തടസ്സം സൃഷ്ടിക്കുകയും ചെയ്തു. തിരക്കേറിയ ചത്വരം ഒഴിപ്പിക്കുന്നതിനും ചരിത്രപ്രസിദ്ധമായ വ്യാപാരകേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി സുരക്ഷാസേന കണ്ണീര്‍വാതകവും ജലപീരങ്കികളും പ്രയോഗിച്ചു.

സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഈ രാജ്യങ്ങളില്‍ പ്രതിഷേധക്കാര്‍ രംഗത്തിറങ്ങിയതെങ്കിലും ഇതിന് അന്തര്‍ധാരയായി വര്‍ത്തിക്കുന്നത് നിയന്ത്രണാതീതമായ കുടിയേറ്റമാണ്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റത്തെ യൂറോപ്യന്‍ രാജ്യങ്ങള്‍ ആദ്യം സ്വാഗതം ചെയ്തിരുന്നു. ഇവരെ സ്വീകരിക്കാതിരിക്കുന്നത് തങ്ങളുടെ ലിബറല്‍ മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്ന മനോഭാവമാണ് യൂറോപ്പിലെ പല രാജ്യങ്ങളിലെയും ഭരണാധികാരികള്‍ പുലര്‍ത്തിയത്. കുടിയേറുന്നവര്‍ക്ക് തദ്ദേശീയര്‍ക്ക് ഇല്ലാത്ത പലതരം ആനുകൂല്യങ്ങളും നല്‍കി. ഇത് സാമൂഹ്യ സാഹചര്യങ്ങളുടെ താളം തെറ്റിച്ചു. അനിയന്ത്രിതമായ കുടിയേറ്റങ്ങള്‍ക്കെതിരെ പലരും മുന്നറിയിപ്പ് നല്‍കിയെങ്കിലും അവഗണിക്കപ്പെട്ടു. ചില രാജ്യങ്ങള്‍ നടപടി എടുത്തു തുടങ്ങിയപ്പോഴേക്കും വൈകിപ്പോയിരുന്നു.

ഏറെക്കുറെ സമാനമായ സംഭവ പരമ്പരകളാണ് ദല്‍ഹിയില്‍ അരങ്ങേറിയത്. പരീക്ഷാ ക്രമക്കേടിന്റെ പേരിലും, തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചും പാറ്റ പാര്‍ട്ടിക്കാരുടെയും കോണ്‍ഗ്രസിന്റെയും ഇടതു പാര്‍ട്ടികളുടെയും പങ്കാളിത്തത്തോടെ നടന്ന പ്രതിഷേധങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കരുതലോടെ കൈകാര്യം ചെയ്യുകയായിരുന്നു. ഈ സമരങ്ങളിലെല്ലാം പൊതുവായ ഘടകം ഇസ്ലാമിക മതമൗലികവാദികളുടെയും ജിഹാദി ശക്തികളുടെയും സാന്നിധ്യമായിരുന്നു. കുടിയേറ്റക്കാരുടെ ലേബലില്‍ ജിഹാദി ശക്തികള്‍ അക്രമാസക്തരാവുന്ന യൂറോപ്പ്യന്‍ രാജ്യങ്ങളിലെ സാഹചര്യവുമായി ഇതിന് സാമ്യമുണ്ട്. ഇക്കാര്യത്തില്‍ ഭാരതത്തില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും, അവിടെ നിന്ന് ഭാരതത്തിനും ഏറെ പഠിക്കാനുണ്ട്.

Tags: France ProtestsCivil UnrestLiberal DemocracyImmigration CrisisViolent DemonstrationsParis RiotsPublic SecurityPolice ClashesMass ArrestsImmigration Policy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി (ഇടത്ത്) രാഹുല്‍ ഗാന്ധി (വലത്ത്)

കോണ്‍ഗ്രസ് ഗാന്ധികുടുംബത്തെ പുകഴ്‌ത്തുന്നവരുടെ പാര്‍ട്ടി; ജനങ്ങള്‍ക്കിടയില്‍ വേരില്ല, രേവന്ത് റെഡ്ഡി ചെയ്യുന്നത് കണ്ടോ?: തല്‍വീന്‍ സിങ്ങ്

കോണ്‍ഗ്രസ് എംഎല്‍എ പൊലീസിനെ തെറിവിളിക്കുന്നു

കോണ്‍ഗ്രസ് എംഎല്‍എ പൊലീസിനെ തെറിയഭിഷേകം ചെയ്യുന്ന വീഡിയോ അമ്പരപ്പിക്കുന്ന രംഗം വൈറല്‍

രാമന്റെ വനവാസത്തിന് പിന്നിൽ ദൈവികമായ ലക്ഷ്യമുണ്ടായിരുന്നു ; കൈകേയിയെ വില്ലത്തിയായി കാണരുത് ; ലാറ ദത്ത

രണ്ട് ലക്ഷമല്ല രണ്ട് രൂപ പോലും വാങ്ങിയിട്ടില്ല : നഷ്ടപരിഹാരം 93,204 രൂപ നൽകിയിട്ടാണ് ചാനൽ വിട്ടത് ; 24 ന്യൂസ്ചാനലിനെതിരെ അവതാരക അസിത സഹീർ

ഉത്തരാഖണ്ഡിനെ വിമര്‍ശിച്ച് നേഹാ ബോറ ബിജെപി ഭരിയ്‌ക്കുന്നിടത്തേ ഇവര്‍ക്ക് പ്രശ്നമുള്ളൂ; കര്‍ണ്ണാടകയിലോ പഞ്ചാബിലോ ഇവര്‍ പോവില്ല

ശബരിമലയില്‍ ഭക്ഷണത്തില്‍ മായം ചേര്‍ക്കാനോ എലിയെ കൊണ്ടിടാനോ പോലും തയ്യാറാകുന്ന ശക്തികളുണ്ടെന്ന് ദേവസ്വം മന്ത്രിയുടെ മുന്നറിയിപ്പ്

പാപ്പരത്ത നടപടികളില്‍ നിന്ന് പുറത്തുകടന്ന് രസ്‌ന, അനുമതി നല്‍കി നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍

സോണിയാഗാന്ധി (ഇടത്ത്) മനേകാ ഗാന്ധി (വലത്ത്)

സോണിയ അസൂയാലുവും, മറ്റുള്ളവരെ സ്വന്തം നിയന്ത്രണത്തിൽ നിർത്താൻ ആഗ്രഹിക്കുന്നവളുമാണെന്ന മനേക ഗാന്ധിയുടെ അഭിപ്രായം ചര്‍ച്ചയാവുന്നു

ഉദയ്‌പൂർ സന്ദർശിക്കാനെത്തിയ തായ് യൂട്യൂബറോട് ലൈംഗികാതിക്രമം : ഓട്ടോറിക്ഷാ ഡ്രൈവർ അഫ്താബ് അറസ്റ്റിൽ

‘ജീവൻ അപകടത്തിൽ’: ബംഗ്ലാദേശി സന്യാസി ചിന്മയ് കൃഷ്ണയെ ധാക്ക സെൻട്രൽ ജയിലിലേക്ക് പെട്ടെന്ന് മാറ്റിയതിൽ ആശങ്കയുണ്ടെന്ന് അഭിഭാഷകൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.