Wednesday, November 18, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Keralam

പാറപ്രത്ത് മുസ്ലിം പള്ളി തകര്‍ത്തത് പിണറായിയുടെ സഹോദരനെന്ന് കെ.എം. ഷാജി; പരസ്യ പ്രതികരണത്തില്‍ ഉത്തരം മുട്ടി സിപിഎം നേതൃത്വം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2025, 09:53 am IST
inKeralam
Add to Preferred Sources

കണ്ണൂര്‍: തലശ്ശേരി കലാപസമയത്ത് പിണറായി പാറപ്രത്ത് മുസ്ലിം പള്ളി തകര്‍ത്തത് മുഖ്യമന്ത്രി പിണറായി വിജയന്റെ സഹോദരനാണെന്ന ലീഗ് നേതാവ് കെ.എം. ഷാജിയുടെ പരസ്യ പ്രതികരണത്തില്‍ ഉത്തരം മുട്ടി സിപിഎം നേതൃത്വം. പിണറായിയുടെ സഹോദരന്‍ കുമാരനാണ് പാറപ്രത്തെ പള്ളിപൊളിച്ചതെന്ന് പയ്യന്നൂരിലെ പൊതു യോഗത്തിലാണ് ഷാജി പറഞ്ഞത്. തലശ്ശേരി കലാപവും പാറപ്രത്തെ പള്ളിപൊളിച്ച കേസിന്റെ രേഖകളും പരിശോധിച്ചാല്‍ ഇത് വസ്തുതയാണെന്ന് വ്യക്തമാവും. 1971ലെ കലാപത്തോടനുബന്ധിച്ച് തലശ്ശേരിയിലും പരിസരപ്രദേശങ്ങളിലുമായി നിരവധി ആരാധനാലയങ്ങള്‍ക്കുനേരെ വ്യാപകമായ അക്രമമുണ്ടായെങ്കിലും പാറപ്രം പള്ളി മാത്രമാണ് മുച്ചൂടും നശിപ്പിക്കപ്പെട്ടത്.

1971 ഡിസംബര്‍ 29, 30 തീയതികളിലാണ് പാറപ്രം പള്ളിക്കുനേരെ അക്രമം നടന്നത്. 29ന് അര്‍ധരാത്രിയാണ് പള്ളിക്ക് നേരെ ആദ്യ അക്രമം നടന്നത്. ആദ്യദിവസം ഭാഗികമായി തകര്‍ത്ത പള്ളി 30ന് രാത്രി പൂര്‍ണമായും തകര്‍ക്കപ്പെട്ടു. പള്ളിയുടെ നിലവറ തകര്‍ത്ത അക്രമികള്‍ അവിടെ സൂക്ഷിച്ച നിലവിളക്കുകളും ഓട്ടുപാത്രങ്ങളും മോഷ്ടിച്ചു. ചിലത് സമീപത്തുള്ള കിണറ്റില്‍ നിക്ഷേപിച്ചു. പള്ളിയിലെ ഭണ്ഡാരം വെട്ടിപ്പൊളിച്ച അക്രമികള്‍ അതിലെ സ്വര്‍ണവും പണവും മോഷ്ടിച്ചു.
ജില്ലയില്‍ ആദ്യമായി സ്‌ഫോടക വസ്തു ഉപയോഗിച്ച് നടത്തിയ അക്രമം എന്ന പ്രത്യേകതയും പാറപ്രം അക്രമത്തിനുണ്ട്. പള്ളി അടിച്ച് തകര്‍ത്ത സിപിഎം സംഘം ആര്‍എസ്എസുകാര്‍ പള്ളി തകര്‍ത്തുവെന്ന് വ്യാപകമായ പ്രചാരണമഴിച്ച് വിട്ടു. എന്നാല്‍ കതിരൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളുടെ ലിസ്റ്റ് പരിശോധിച്ചാല്‍ അക്രമത്തിന് പിന്നിലെ യഥാര്‍ത്ഥ വസ്തുത നമുക്ക് മനസിലാകും.

സിപിഎമ്മുകാരായ പിണറായി കുമാരന്‍, തോണിയത്ത് കുഞ്ഞിരാമന്‍, സിപിഐക്കാരനായ ആര്‍. പുരുഷു, കോണ്‍ഗ്രസുകാരനായ കോമത്ത് പുരുഷു തുടങ്ങി മുന്നൂറോളം പേരായിരുന്നു കേസിലെ പ്രതികള്‍. പ്രദേശത്തെ അബ്ദുറഹ്മാന്‍ എന്നയാള്‍ ധര്‍മ്മടം സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ ക്രൈം നമ്പര്‍ 23/72 പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളെ വ്യക്തമായ തെളിവില്ലെന്ന കാരണത്താല്‍ കോടതി പിന്നീട് വെറുതെവിടുകയായിരുന്നു.

പിണറായി ടൗണില്‍ ബേക്കറി നടത്തിയിരുന്ന കുമാരന്‍ സൈക്കിളില്‍ മറ്റ് കടകളിലേക്ക് പലഹാരമെത്തിച്ചിരുന്നു. പിണറായി വിജയനെപോലെ തന്നെ അന്ന് പ്രദേശത്തെ പ്രധാന സിപിഎം പ്രവര്‍ത്തകനായിരുന്നു പിണറായി കുമാരനും. പിണറായി കുമാരന് വേണ്ടി പള്ളി തകര്‍ത്ത കേസ് വാദിച്ചത് കണ്ണൂര്‍ ബാറിലെ അഭിഭാഷകനായിരുന്ന അഡ്വ. രാജനായിരുന്നു. പിണറായി വിജയന്റെ സഹപാഠിയും സന്തതസഹചാരിയുമായിരുന്നു അഡ്വ. രാജന്‍.

Tags: Pinarayi VijayanBrotherK M Shaji
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ജനവഞ്ചനയ്‌ക്ക് വേണ്ടി കൈകോര്‍ക്കുന്നവര്‍

Keralam

കിഫ്ബി ഭൂമി ഇടപാടുകളിലെ വിജിലൻസ് അന്വേഷണം പിണറായി വിജയനിലേക്കും

Keralam

സിഎംആർഎൽ–എക്സാലോജിക് കേസ്: പിണറായിക്ക് ആശ്വാസം; വിജിലൻസ് അന്വേഷണ നടപടികൾക്ക് നാലാഴ്ച സ്റ്റേ

Editorial

മാസപ്പടി കേസിലെ യുഡിഎഫ് വഞ്ചന

Keralam

മാസപ്പടി കേസ്: പിണറായി വിജയന്റെ അപ്പീൽ ഇന്ന് പരിഗണിക്കില്ല; തിങ്കളാഴ്ചത്തേക്ക് മാറ്റി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവ് വിദര്‍ശ കെ. വിനോദിന് സര്‍ക്കാര്‍ ജോലി , നിയമന ഉത്തരവ് നാളെ കൈമാറും.

തിരുപ്പുറകുണ്ഡ്രം സ്തംഭത്തിൽ വിളക്ക് തെളിയിക്കാൻ അനുവദിക്കരുത് : ഹൈക്കോടതി വിധി തടയണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയിൽ

15 കോടി രൂപയുടെ ബിസിനസ്സ് ഉപേക്ഷിച്ച് സന്യാസം സ്വീകരിക്കുന്ന ജൈനകുടുംബം

15 കോടി രൂപയുടെ ബിസിനസ്സ് ഉപേക്ഷിച്ച് ജൈനകുടുംബം; പകരം കുടുംബത്തിലെ നാല് അംഗങ്ങളും സന്യാസ ജീവിതം സ്വീകരിക്കുന്നു

ജ്യോതിഷ പണ്ഡിതനും ക്ഷേത്ര സംരക്ഷണ സമിതി മുന്‍ പ്രസീഡന്റുമായ ഡോ. കെ ബാലകൃഷ്ണ വാര്യര്‍ അന്തരിച്ചു

പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍, കേരളത്തിന്റെ ആവശ്യങ്ങളടങ്ങിയ നിവേദനം കൈമാറി

കോടതിയെയും കബളിപ്പിച്ചു, ലോകമഹായുദ്ധ സൈനികന് മരണശേഷം പെന്‍ഷന്‍, അന്വേഷണത്തിന് ഉത്തരവ്

ത്രിപുരയില്‍ മുഖ്യമന്ത്രി റബര്‍ യോജന ശക്തിപ്പെടുത്തും, റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍.ഹരിയുമായുളള കൂടിക്കാഴ്‌ച്ചയില്‍ പദ്ധതി വിശദീകരിച്ച് മണിക് സാഹ

പിഎസ്സി പരീക്ഷാ തട്ടിപ്പ് : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

മനിലയിലെ ക്വാഡ് വേദിയില്‍ മോദി തറയില്‍ നിന്നും ഇന്ത്യയുടെ ചെറിയ പതാക കുനിഞ്ഞെടുക്കുന്നു. നേതാക്കള്‍ വേദിയില്‍ നില്‍ക്കേണ്ട ഇടം അടയാളപ്പെടുത്താനാണ് തറയില്‍ രാജ്യത്തിന്‍റെ ചെറിയ പതാക വെച്ചിരിക്കുന്നത്. (ഇടത്ത്) അത് പോക്കറ്റില്‍ നിക്ഷേപിക്കുന്ന മോദി (നടുവില്‍) മോദിയെ പുകഴ്ത്തി സ്പീക്കെന്‍സീ എക്സ് പേജില്‍ വിദേശ കണ്ടന്‍റ് ക്രിയേറ്റര്‍ (വലത്ത്)

ഈ രാജ്യസ്നേഹി ഇനിയും പത്ത് വര്‍ഷം ഇന്ത്യ ഭരിയ്‌ക്കും; സ്റ്റേജിന്റെ തറയില്‍ വെച്ച ഇന്ത്യന്‍ പതാക എടുത്തു പോക്കറ്റിലിട്ട മോദിക്ക് ആഗോളകയ്യടി

കോഴിക്കോട് കെഎസ്യു സംസ്ഥാന കമ്മിറ്റി അംഗത്തിന് നേരെ എസ്എഫ്‌ഐ ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.