Saturday, November 21, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അനന്തശയനന്റെ അല്‍പ്പശി ആറാട്ട്

പൈങ്കുനി ഉത്സവം കൊടിയേറുമ്പോള്‍ ക്ഷേത്രത്തിന്റെ കിഴക്കേ നടയ്‌ക്ക് മുന്നിലായി പഞ്ചപാണ്ഡവന്‍മാരുടെ വലിയ പ്രതിമകള്‍ സ്ഥാപിക്കും. പഞ്ചപാണ്ഡവരെക്കണ്ട് വടക്കേനട വരെ നടന്ന് ആറാട്ട് എഴുന്നള്ളിപ്പും കണ്ടു മടങ്ങുന്നത് അനന്തപുരിക്കാരുടെ പതിവാണ്. തപസ്സനുഷ്ഠിച്ച വില്വമംഗലം മുനിയുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട ഭഗവാന്റെ ശിരസ്സ് തിരുവല്ലത്തും, പാദങ്ങള്‍ തൃപ്പാപ്പൂരും (തൃപ്പാദപുരം), ഉരോഭാഗം തിരുവനന്തപുരത്തുമായി കാണപ്പെട്ടുവെന്ന് ഐതിഹ്യം പറയുന്നു.

ശിവാ കൈലാസ്byശിവാ കൈലാസ്
Nov 8, 2021, 10:46 pm IST
inSamskriti
Add to Preferred Sources

കലിയുഗാരംഭത്തില്‍ പ്രതിഷ്ഠിതമായതെന്ന് കരുതുന്ന തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നത് ആണ്ടില്‍ രണ്ട് തവണ. തുലാമാസത്തിലെ അല്‍പ്പശി ഉത്സവവും, മീനത്തിലെ പൈങ്കുനി ഉത്സവവും. തിരുവിതാംകൂര്‍ രാജപ്രതിനിധി ഉടവാളേന്തി അകമ്പടി സേവിക്കുന്ന രണ്ട് ഉത്സവങ്ങളും അനന്തപുരിയുടെ പ്രധാന ആഘോഷങ്ങളാണ്. പത്ത് ദിവസം നീളുന്ന അല്‍പ്പശി, പൈങ്കുനി ആഘോഷങ്ങള്‍ ശംഖുമുഖത്തെ കടലോരത്ത് ആറാട്ടോടെയാണ് സമാപിക്കുക.  

പൈങ്കുനി ഉത്സവം കൊടിയേറുമ്പോള്‍ ക്ഷേത്രത്തിന്റെ കിഴക്കേ നടയ്‌ക്ക് മുന്നിലായി പഞ്ചപാണ്ഡവന്‍മാരുടെ വലിയ പ്രതിമകള്‍ സ്ഥാപിക്കും. പഞ്ചപാണ്ഡവരെക്കണ്ട് വടക്കേനട വരെ നടന്ന് ആറാട്ട് എഴുന്നള്ളിപ്പും കണ്ടു മടങ്ങുന്നത് അനന്തപുരിക്കാരുടെ പതിവാണ്. തപസ്സനുഷ്ഠിച്ച വില്വമംഗലം മുനിയുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട ഭഗവാന്റെ ശിരസ്സ് തിരുവല്ലത്തും, പാദങ്ങള്‍ തൃപ്പാപ്പൂരും (തൃപ്പാദപുരം), ഉരോഭാഗം തിരുവനന്തപുരത്തുമായി കാണപ്പെട്ടുവെന്ന് ഐതിഹ്യം പറയുന്നു.  

പൈങ്കുനി ഉത്സവ ആറാട്ടിന് പത്മനാഭസ്വാമിക്ക് കൂട്ടായി ശ്രീവരാഹം ക്ഷേത്രത്തിലെ വരാഹമൂര്‍ത്തിയാണ് എത്തുന്നത്. ഒപ്പം തൃപ്പാദപുരം ഉപമൂര്‍ത്തിയും. എന്നാല്‍ അല്‍പ്പശി ആറാട്ടിന് പത്മനാഭസ്വാമിക്കൊപ്പം തിരുവല്ലത്തെ പരശുരാമസ്വാമിയും കൂട്ടിനുണ്ടാവും. ആറാട്ട് ദിവസം വൈകിട്ടാണ് ഭഗവാനും പരിവാരങ്ങളും ആറാട്ടിനായി ക്ഷേത്രത്തിനു പുറത്തേക്ക് എഴുന്നള്ളുന്നത്.

ശ്രീപത്മനാഭസ്വാമി, ശ്രീകൃഷ്ണന്‍, ശ്രീനരസിംഹസ്വാമി എന്നിവരുടെ വിഗ്രഹങ്ങളാണ് ആറാട്ടിന് എഴുന്നള്ളിക്കുന്നത്. പെരിയ നമ്പി, പഞ്ചഗവ്യത്ത് നമ്പി, തെക്കേമഠം നമ്പി, തിരുവമ്പാടി നമ്പി എന്നിവര്‍ ആറാട്ട് ഘോഷയാത്രയ്‌ക്കൊപ്പം അണിനിരക്കുന്നു. ആന, അശ്വാരൂഢസേന, പോലീസിന്റെ വാദ്യമേളം, മിലിട്ടറിയുടെ വാദ്യമേളം. സായുധ സേന എന്നിവയ്‌ക്ക് പുറമെ വിവിധ കലാരൂപങ്ങളും ഘോഷയാത്രയ്‌ക്ക് ചാരുത നല്‍കാറുണ്ട്. ഘോഷയാത്ര പടിഞ്ഞാറെ കോട്ട കഴിഞ്ഞാല്‍ ആചാരപ്രകാരമുള്ള 21 കതിനാവെടി മുഴങ്ങും.

ഭക്തിയും പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും  ഇഴചേരുന്ന ആറാട്ട് എഴുന്നള്ളത്ത് പ്രൗഢഗംഭീരമാണ്. പടിഞ്ഞാറേ നട, പടിഞ്ഞാറേകോട്ട വഴി പുറത്തേക്ക് പോകുന്ന ആറാട്ട് എഴുന്നള്ളത്ത് ഈഞ്ചക്കല്‍, വള്ളക്കടവ് വഴി വിമാനത്താവളത്തിന് കുറുകേ കടന്നാണ് ശംഖുമുഖം കടപ്പുറത്തെത്തുക. ഈ സമയത്ത് വിമാനത്താവളം താല്കാലികമായി അടഞ്ഞു കിടക്കും.  

ഏഴുമണിയോടെയാണ് ശംഖുമുഖം കടലില്‍ ഭഗവാന്റെ തിരു ആറാട്ട് നടക്കുന്നത്. ആചാരപ്രകാരമുള്ള ആറാട്ടിന് ശേഷം ഒമ്പത് മണിയോടെ എഴുന്നള്ളത്ത് ക്ഷേത്രത്തില്‍ തിരികെയെത്തും.  

തുലാമാസത്തെ അത്തം നാളില്‍ കൊടിയേറിയ അല്‍പ്പശി ഉത്സവം ഇത്തവണ തിരുവോണനാളായ വ്യാഴാഴ്ച ആറാട്ടോടെ സമാപിക്കും. മീനത്തിലെ രോഹിണി നാളില്‍ കൊടിയേറി അത്തം നാളില്‍ ആറാട്ടോടെയാണ് പൈങ്കുനി ഉത്സവം സമാപിക്കുക.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അസമില്‍ സൈനികരെ തടഞ്ഞ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ ഷമീം സുല്‍ത്താനയ്‌ക്ക് തിരിച്ചടി

തീവ്രവാദികളുടെ കയ്യിലുള്ള ഗോപ്രോ ക്യാമറ (വലത്ത്) പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ (ഇടത്ത്)
India

പഹൽഗാം ഭീകരരുടെ കയ്യിലുണ്ടായിരുന്ന ചൈനീസ് നിര്‍മ്മിത ഗോപ്രോ ക്യാമറ; വിവരങ്ങൾ ചൈന ഇതുവരെ കൈമാറിയിട്ടില്ല: എൻ.ഐ.എ

India

തിരുപ്പുറങ്കുണ്ഡ്രം സ്തംഭത്തിൽ വിളക്ക് തെളിയിച്ചാൽ മത സൗഹാർദം തകരും ; അത് ദീപത്തൂണല്ല, അളവുകോൽ തൂണാണെന്നും ഡിഎംകെ

നടന്‍ ജയറാം ശബരിമലയില്‍ ജെയം രവിയ്ക്കൊപ്പം (ഇടത്ത്) ജയറാം പാര്‍വ്വതിയ്ക്കൊപ്പം ശബരിമലയില്‍ (വലത്ത്)
Keralam

“അയ്യപ്പനെ ഒരു സെക്കൻഡ് കാണുമ്പോൾ ഒരു വർഷത്തോളം പറയാൻ വെച്ചിരുന്ന കാര്യങ്ങൾ സ്വാമിയേ എന്നുള്ള ശരണം വിളിയിൽ അലിഞ്ഞുചേരും” ജയറാം

India

കോഴികളെ പക്ഷിപ്പനിയില്‍ നിന്ന് സംരക്ഷിക്കാന്‍ തദ്ദേശീയ വാക്‌സിന്‍ വികസിപ്പിച്ച് ഭാരതം, സുപ്രധാന നേട്ടമെന്ന് കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

പുതിയ വാര്‍ത്തകള്‍

ഭദ്രകീര്‍ത്തി

അച്ഛന്റെ വേര്‍പാടില്‍ തളരാതെ മകള്‍.. നീതിക്കുള്ള പോരാട്ടം മുന്നോട്ട് കൊണ്ടുപോകാന്‍ ദോശക്കടയില്‍ മനസ്സ് തളരാതെ പണിയെടുത്ത് ഭദ്രകീര്‍ത്തി

കുറ്റവിമുക്തനാക്കിയതിന് എതിരായ അപ്പീല്‍ : ലൈംഗിക പീഡന കേസില്‍ ബ്രിജ് ഭൂഷണ്‍ കോടതിയില്‍ മറുപടി നല്‍കി

സാംസ്‌കാരിക സഹകരണത്തിനായി ഡിജിറ്റല്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്ന് എസ് സി ഒ രാജ്യങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദി

മലയാള ചിത്രം എക്കോയുടെ നിര്‍മ്മാണാവകാശത്തെ ചൊല്ലിയുള്ള തര്‍ക്കം കോടതി കയറുന്നു

57ാമത് അന്താരാഷ്‌ട്ര ചലച്ചിത്രമേളയ്‌ക്ക് ഗോവയിലെ ശ്യാമപ്രസാദ് മുഖര്‍ജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടക്കം

കൊല്ലം കോര്‍പ്പറേഷന്‍ പരിധിയില്‍ ശനിയാഴ്ച പ്രാദേശിക അവധി

രാഹുല്‍ഗാന്ധിക്ക് അമേരിക്കയില്‍ നാക്ക്പിഴ; ഇസ്രയേലിനെ പിന്തുണച്ച് വിദേശത്ത് രാഹുല്‍ഗാന്ധിയുടെ പ്രസംഗം; ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അതൃപ്തി

ഇന്തോനേഷ്യയിലെ ബാലിയില്‍ കൃത്രിമ വള്ളിച്ചൂരല്‍ ഉപയോഗിച്ച് ഉണ്ടാക്കിയ 50 അടി ഉയരമുള്ള ഗണപതി പ്രതിമ

ബാലിയില്‍ കൃത്രിമ വള്ളിച്ചൂരല്‍ ഉപയോഗിച്ചുണ്ടാക്കിയ 50 അടി ഉയരമുള്ള ഗണപതിയുടെ കൂറ്റന്‍ പ്രതിമ; ഗിന്നസ് റെക്കോഡ്

ഡാന്‍സാഫ് സംഘത്തിലെ പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് പിസ്റ്റള്‍ ഉപയോഗത്തില്‍ പ്രത്യേക പരിശീലനം

കോട്ടയം സ്വദേശിക്ക് അഞ്ചു ലക്ഷം രൂപയുടെ ദേശീയ ഗോപാല്‍ രത്‌ന പുരസ്‌കാരം, പാലക്കാട്ടെ ക്ഷീരസംഘത്തിന് മൂന്നാം സ്ഥാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.