Kerala

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്‍പന: എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി കെ അനില്‍ കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: ബേക്കറി വഴി 15 ശതമാനം വീര്യമുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പനക്ക് അനുമതി നല്‍കിയതിനെ തുടര്‍ന്ന് നടപടിയുമായി സര്‍ക്കാര്‍. ഹോര്‍ട്ട വൈന്‍ വില്‍പ്പന അനുമതി ആവശ്യപ്പെട്ട് എക്‌സൈസ് കമ്മീഷണറെ സമീപിച്ച അബ്കാരി എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി കെ അനില്‍ കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റി.പകരം വി സുഭാഷിനെ നിയമിച്ചു.

അനില്‍ കുമാറിന് പുതിയ നിയമനം നല്‍കിയിട്ടില്ല. അബ്കാരി എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറെ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന് നേരത്തെ തന്നെ മന്ത്രി എം ലിജു പറഞ്ഞിരുന്നു. സര്‍ക്കാരിന്റെ മദ്യനയം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുമ്പോള്‍ മന്ത്രി എന്ന നിലയില്‍ തന്നെ അറിയിക്കണമായിരുന്നു.

ഇക്കാര്യത്തില്‍ ഉണ്ടായ ഗുരുതര വീഴ്ചയിലാണ് ഉദ്യോഗസ്ഥനെതിരെ നടപടിയെന്നും മന്ത്രി വിവരിച്ചിരുന്നു. അതേസമയം ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്‍പ്പനക്ക് അനുമതി നല്‍കിയ തീരുമാനം വിവാദത്തെ തുടര്‍ന്ന് സര്‍ക്കാര്‍ റദ്ദാക്കും.

 

Recent Posts