Kerala

കെ സിയുടെ പേര് പറയണമെന്ന് മന്ത്രി ബഷീറിനോട് ആവശ്യം, ആരിഫിന് കൂവല്‍, അപമാനിച്ചെന്ന് സി കെ ആശ, പാലം ഉദ്ഘാടന ചടങ്ങില്‍ നാടകീയ സംഭവങ്ങള്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ആലപ്പുഴ: ആലപ്പുഴ -കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന മാക്കേകടവ്-നേരേകടവ് പാലത്തിന്റെ ഉദ്ഘാടന ചടങ്ങ് നാടകീയ സംഭവങ്ങള്‍ക്ക് വേദിയായി.ആലപ്പുഴ എം പി കെ സി വേണുഗോപാലിന്റെ പേര് പറയാതിരുന്ന പൊതുമരാമത്ത് മന്ത്രി പി കെ ബഷീറിനോട് കെ സിയുടെ പേര് പറയാന്‍ സദസില്‍ നിന്നും ആവശ്യമുയര്‍ന്നപ്പോള്‍ അതിന് കെ സി ഇവിടെ ഇല്ലല്ലോ എന്നായിരുന്നു മറുപടി. എന്നാല്‍, താന്‍ ഏറനാടുകാരനാണെന്നും നിങ്ങളുടെ ശൗര്യം മനസിലാകുമെന്നും പറഞ്ഞ മന്ത്രി, അതിന് അനുസരിച്ച് മറുപടി പറയുമെന്നും ഉദ്ഘാടന വേദിയില്‍ പ്രതികരിച്ചു.

അതേസമയം, മുന്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനോട് പാലം ഉദ്ഘാടനം ചെയ്യണമെന്ന് നേരത്തെ പറഞ്ഞതാണെന്നും എന്നാല്‍ അന്ന് അദ്ദേഹത്തിന് സമയം കിട്ടാത്തതിനാല്‍ നടന്നില്ലെന്നുമുളള സിപിഎം നേതാവ് എ എം ആരിഫിന്റെ പരാമര്‍ശം കൂവലില്‍ കലാശിച്ചു. അന്ന് പൂര്‍ത്തിയാകാന്‍ ഉണ്ടായിരുന്നത് കുറഞ്ഞ പണികള്‍ മാത്രമാണ്. അത് കൊണ്ട് നിങ്ങള്‍ക്ക് പാലം ഉദ്ഘാടനം ചെയ്യാന്‍ കഴിഞ്ഞുവെന്ന് ആരിഫ് പറഞ്ഞതോടെ സദസില്‍ നിന്ന് കൂവല്‍ ഉയര്‍ന്നു.

ഇതിനിടെ, വേദിയില്‍ വിളിച്ചുവരുത്തി അപമാനിച്ചുവെന്ന് കുറ്റപ്പെടുത്തി വൈക്കം മുന്‍ എംഎല്‍എ സി കെ ആശയും അതൃപ്തി പരസ്യമാക്കി.മൈക്ക് തട്ടിത്തെറിപ്പിച്ച് കൊണ്ട് വിളിച്ച് വരുത്തി അപമാനിച്ചെന്ന് പറഞ്ഞ് സി കെ ആശ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി.

 

Recent Posts