India

വിദേശ പൗരനായി ഇന്ത്യയില്‍ ഉപജീവനെത്തിയ ഇമ്രാന്‍ എന്തിന് രാജ്യദ്രോഹസമരത്തില്‍ പങ്കെടുത്തു? കേസ് ബോംബെ ഹൈക്കോടതിയില്‍

അമേരിക്കയില്‍ ജനിച്ച് ഒസിഐ (ഇന്ത്യയില്‍ ജീവിക്കുന്ന വിദേശപൗരന്‍) കാര്‍ഡിന്‍റെ ബലത്തില്‍ ഇവിടെ ജീവിതം കരുപ്പിടിപ്പിക്കാനെത്തിയ ഇമ്രാന്‍ ഖാന്‍ എന്ന നടന്‍ എന്തിനാണ് സിജെപിയുടെ രാജ്യദ്രോഹസമരത്തില്‍ പങ്കെടുത്തു എന്ന ചോദ്യം സംശയം ജനിപ്പിക്കുന്നു.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മുംബൈ: അമേരിക്കയില്‍ ജനിച്ച് ഒസിഐ (ഇന്ത്യയില്‍ ജീവിക്കുന്ന വിദേശപൗരന്‍) കാര്‍ഡിന്റെ ബലത്തില്‍ ഇവിടെ ജീവിതം കരുപ്പിടിപ്പിക്കാനെത്തിയ ഇമ്രാന്‍ ഖാന്‍ എന്ന നടന്‍ എന്തിന് സിജെപിയുടെ രാജ്യദ്രോഹസമരത്തില്‍ പങ്കെടുത്തു എന്ന ചോദ്യം സംശയം ജനിപ്പിക്കുന്നു. വിദേശ എന്‍ജിഒകളുടെ പ്രേരണയുടെ ഫലമായാണോ ഇമ്രാന്‍ഖാനും അദ്ദേഹത്തിന്റെ പങ്കാളിയും നടിയുമായ ലേഖ വാഷിംഗ്ടണും ഈ സിജെപി സമരത്തില്‍ പങ്കെടുത്തത് എന്ന് സംശയിക്കപ്പെടുന്നു.

ബംഗ്ലാദേശിലെ വിദ്യാര്‍ത്ഥി കലാപത്തിലെ നായകര്‍ വരെ മോദി സര്‍ക്കാരിനെതിരെയുള്ള ഈ സമരത്തെ പിന്തുണയ്‌ക്കുന്നു എന്ന് മാത്രമല്ല, നേഹ ബോറ പോലുള്ള നേതാക്കള്‍ ബംഗ്ലാദേശി കലാപകാരികളുടെ അഭിപ്രായത്തെ സ്വാഗതം ചെയ്യുകയും ചെയ്തതോടെ സിജെപിയുടെ പുറം പൂച്ച് പൊളിഞ്ഞു കഴിഞ്ഞു. മര്യാദക്കാരെപ്പോലെ അഭിനയിച്ച് വന്ന ഇവരുടെ അന്തിമലക്ഷ്യം മോദി സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും പുറത്താക്കലാണെന്ന് തെളിഞ്ഞുകഴിഞ്ഞു.

ഇങ്ങിനെ ഒരു സമരത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിക്കാനായി ഒക്ടോബർ 10-ന് മുംബൈയിലെ ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് നടന്‍ ഇമ്രാന്‍ ഖാന്‍ എത്തിയത്. ഈ സമരത്തില്‍ ഇമ്രാന്‍ ഖാനൊപ്പം അദ്ദേഹത്തിന്റെ പങ്കാളിയും നടിയുമായ ലേഖ വാഷിംഗ്ടണും, ബന്ധുവായ സെയ്ൻ മേരി ഖാനും പങ്കെടുത്തു. പ്രതിഷേധത്തിനിടെ ഇവരെ മൂന്നുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു.നടന്‍ അമീര്‍ഖാന്റെ സഹോദരിയുടെ മകനാണ് ഇമ്രാന്‍ ഖാന്‍ ജനിച്ചത് അമേരിക്കയിലാണ്. എങ്കിലും ഇന്ത്യയില്‍ ജീവിതമാര്‍ഗ്ഗം കണ്ടെത്താന്‍ ഇയാള്‍ ഒസി ഐ കാര്‍ഡ് എടുത്ത് ഇന്ത്യയില്‍ എത്തുകയായിരുന്നു. വിദേശപൗരന്മാര്‍ക്ക് ഉപജീവനമാര്‍ഗ്ഗം കണ്ടെത്താനും സ്വത്തുക്കള്‍ വാങ്ങിക്കാനും എല്ലാം അനുവദിക്കുന്ന കാര്‍ഡാണ് ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കുന്ന ഒസിഐ കാര്‍ഡ്.

ഇമ്രാന്‍ ഖാനെ പൊലീസ് വിട്ടയച്ചെങ്കിലും ഇമ്രാന്‍കാനെതിരെ ഭാരതീയ ജനതാ പാർട്ടി (BJP) നേതാവ് കിരിത് സോമയ്യ, ‘ഭാരതീയ ന്യായ സംഹിത, 2023’ പ്രകാരം പൊതുക്രമം ലംഘിച്ചെന്നാരോപിച്ച് ഗാംദേവി പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ (FIR) രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഫോറിനേഴ്സ് ആക്ട് (Foreigners Act) ലംഘിച്ചെന്നാരോപിച്ച്, ഒക്ടോബർ 28-നകം രാജ്യം വിട്ടുപോകാൻ ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് (FRRO) നൽകിയ നോട്ടീസ് നല്‍കിയത്. പൗരത്വ നിയമത്തിലെ (Citizenship Act) സെക്ഷൻ 7D പ്രകാരം, തന്റെ OCI രജിസ്ട്രേഷൻ എന്തുകൊണ്ട് റദ്ദാക്കിക്കൂടാ എന്ന് വിശദീകരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഒക്ടോബർ 17-ന് FRRO ഒരു ‘ഷോ കോസ് നോട്ടീസ്’ (കാരണം കാണിക്കൽ നോട്ടീസ്) നൽകിയിരുന്നു.

രണ്ട് വകുപ്പുകള്‍ പ്രകാരമാണ് ഇമ്രാന്‍ ഖാനോട് രാജ്യം വിടാന്‍ നിര്ദേശിച്ചത്. മുംബൈ പോലീസ് പുറപ്പെടുവിച്ച നോട്ടീസിൽ, ‘ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ആക്റ്റ്, 2025’ (Immigration and Foreigners Act, 2025)-ലെ വ്യവസ്ഥകൾ പരാമർശിക്കുന്നുണ്ട്. ഇന്ത്യയിലെ വിദേശ പൗരന്മാരുടെ പ്രവേശനം, താമസം, സഞ്ചാരം, മടങ്ങിപ്പോക്ക് എന്നിവ നിയന്ത്രിക്കാൻ സർക്കാരിന് അധികാരം നൽകുന്നതാണ് ഈ നിയമം.

ഈ നിയമത്തിലെ 7-ാം വകുപ്പ് പ്രകാരം, രാജ്യത്തേക്ക് വിദേശികൾ പ്രവേശിക്കുന്നതും, അവിടെ താമസിക്കുന്നതും, സഞ്ചരിക്കുന്നതും, തിരിച്ചുപോകുന്നതും സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ കേന്ദ്ര സർക്കാരിന് അധികാരമുണ്ട്. വിദേശ പൗരന്മാരെ ഇന്ത്യയിൽ നിന്ന് പുറത്താക്കുന്നതിനെക്കുറിച്ചാണ് 29-ാം വകുപ്പിൽ പ്രത്യേകം പ്രതിപാദിക്കുന്നത്.

29-ാം വകുപ്പ് പ്രകാരം, ഈ നിയമത്തെയോ അതിനു കീഴിലുള്ള ചട്ടങ്ങളെയോ ഉത്തരവുകളെയോ ലംഘിക്കുന്ന വിദേശികളെ പുറത്താക്കാൻ കേന്ദ്ര സർക്കാരിന് ഉത്തരവിടാം. കൂടാതെ, സുരക്ഷാ ഏജൻസികളിൽ നിന്ന് ലഭിക്കുന്ന പ്രതികൂല റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും ഇത്തരത്തിൽ നടപടിയെടുക്കാവുന്നതാണ്. ഇത്തരം നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനായി ഉചിതമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ ഉദ്യോഗസ്ഥർക്കും അധികാരമുണ്ട്.

പക്ഷെ ഇപ്പോള്‍ രാജ്യം വിടാനുള്ള നിര്‍ദേശത്തിനെതിരെ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഇമ്രാന്‍ ഖാന്‍. “ജാമ്യം ലഭിക്കാവുന്ന ചെറിയ കുറ്റകൃത്യങ്ങൾ ആരോപിക്കപ്പെട്ടുവെന്നതുകൊണ്ട് മാത്രം, ജീവിതകാലം മുഴുവൻ തന്റെ വീടായി കരുതിയ ഒരു രാജ്യത്ത് നിന്ന് ഒരാളെ പുറത്താക്കാൻ കഴിയില്ല,” എന്നാണ് ഇമ്രാന്‍ഖാന്‍ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.കഴിഞ്ഞ 40 വര്‍ഷമായി ഇന്ത്യയില്‍ ജീവിക്കുകയാണ് ഇമ്രാന്‍ ഖാന്‍.

ചീഫ് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി, ജസ്റ്റിസ് അദ്വൈത് സേത്ന എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന് മുമ്പാകെ ഒക്ടോബർ 19-ന് ഈ ഹർജി പരിഗണിക്കും.

Recent Posts