
ഇനിയും ഒരുപാട് സമരമുറകൾ കാണാൻ കിടക്കുന്നതേയുള്ളൂ ; ഞങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി തരുന്നതാണ് കേന്ദ്ര സർക്കാരിന് നല്ലത് ; സ്നേഹ ശ്രീകുമാർ
ന്യൂഡൽഹി : ഞങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾ കൃത്യമായി പരിശോധിച്ച് മറുപടി തരുന്നതാണ് കേന്ദ്ര സർക്കാരിന് നല്ലതെന്ന് നടി സ്നേഹ ശ്രീകുമാർ.
ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച പരിപാടിയിലാണ് സ്നേഹയുടെ വെല്ലുവിളി . ഡൽഹിയിൽ കലാപം ഉണ്ടാക്കിയവർക്കെതിരെ ഉണ്ടായ പൊലീസ് നടപടിയെയും സ്നേഹ വിമർശിക്കുന്നുണ്ട്. നാലുപേരെ നിങ്ങൾ അടിച്ചാൽ ഇരട്ടിയായി വരും. വേണ്ടിവന്നാൽ ഈ രാജ്യം മുഴുവൻ പ്രതികരിക്കാൻ തെരുവിലേക്ക് ഇറങ്ങുന്ന അവസ്ഥ ഉണ്ടാകുമെന്നാണ് സ്നേഹയുടെ വാദം.
വേണ്ടിവന്നാൽ ഇനിയും ഒരുപാട് സമരമുറകളിലേക്ക് ഇറങ്ങിത്തിരിക്കാൻ ഇന്ത്യയിലെ യുവജനങ്ങൾ തയ്യാറാണെന്നാണ് സ്നേഹ പറയുന്നത് . ജന്തർമന്തറിൽ സമരങ്ങൾ വിലക്കിയതാണ് ഇത്തരക്കാരെ പ്രകോപിപ്പിച്ചിരിക്കുന്നത് . അതേസമയം സ്നേഹയ്ക്കെതിരെ രൂക്ഷ വിമർശനങ്ങളും ഉയർന്നു കഴിഞ്ഞു.