Samskriti

നവരാത്രി ആറാം ദിനം: ദുർ​ഗാ ദേവിയുടെ ആറാമത്തെ രൂപമായ കാത്യായനിക്ക് വേണ്ടി സമർപ്പിച്ചിരിക്കുന്നു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഒൿടോബർ 16 വെള്ളിയാഴ്ച നവരാത്രിയുടെ ആറാം ദിവസമാണ്. ഇന്ന് ദുർ​ഗാ ദേവിയുടെ ആറാമത്തെ രൂപമായ കാത്യായനിക്ക് വേണ്ടി സമർപ്പിച്ചിരിക്കുന്നു. ശക്തിയുടെയും ധൈര്യത്തിന്റെയും യോദ്ധാവിന്റെ രൂപമായ കാത്യായനി ഭക്തർക്ക് സംരക്ഷണവും ജീവിതത്തിലെ തടസ്സങ്ങളും മറികടക്കാനുള്ള ഊർജ്ജവുമാണ് പ്രധാനം ചെയ്യുന്നത്. പച്ചനിറമാണ് ഈ ദിവസത്തെ പ്രധാന വർണ്ണമായി പിന്തുടരുന്നത്.ഈ ദിവസം ദേവിക്ക് സമർപ്പിച്ചിരിക്കുന്ന പരമ്പരാഗത നിവേദ്യം ആയി തേൻ ആണ് കണക്കാക്കുന്നത്. നല്ല ദാമ്പത്യജീവിതം, ആഗ്രഹിച്ച പങ്കാളി, ധൈര്യം തടസ്സങ്ങൾ ഇല്ലാത്ത ജീവിതം എന്നിവ ലഭിക്കാനായി ഭക്തർ ഈ ദിനത്തിൽ പ്രത്യേക പ്രാർത്ഥനകൾ നടത്തുന്നു. കാത്യായനി മുനിയുടെ തപസ്സിൽ പ്രസാദിച്ച് അദ്ദേഹത്തിന്റെ മകളായി അവതരിച്ചതിനാലാണ് ദേവിക്ക് കാത്യായനി എന്ന പേര് ലഭിച്ചത്.

നാല് കൈകളോട് വാളും താമരപ്പൂവും ധരിച്ച് സിംഹവാഹനത്തിൽ എഴുന്നള്ളുന്ന രൂപത്തിലാണ് ദേവിയെ ചിത്രീകരിച്ചിരിക്കുന്നത്. പുരാണമനുസരിച്ച് ഭഗവാൻ കൃഷ്ണനെ ഭർത്താവായി ലഭിക്കാൻ ബ്രജിലെ ഗോപികമാർ കാത്യായനിയെയാണ് ആരാധിച്ചിരുന്നത്.വിവാഹത്തിലെ തട്ടങ്ങൾ നീങ്ങുന്നതിനായി വിവാഹിതരായ സ്ത്രീകൾ ഈ ദിവസം വ്രതം ആക്കുന്നതും പ്രാർത്ഥിക്കുന്നതും വളരെ വിശേഷമാണ്. ആറാം ദിവസത്തെ പൂജയ്‌ക്ക് വേണ്ടി രാവിലെ തന്നെ ശുദ്ധിയായി നവരാത്രി കലശത്തിനും ദേവി ചിത്രത്തിനും മുന്നിൽ ദീപവും ധൂപവും കൊളുത്തുക. ശേഷം പുതിയ പൂക്കൾ കുങ്കുമം ചന്ദനം എന്നിവയാൽ ദേവിയെ അലങ്കരിച്ച ശേഷം ഒരു ചെറിയ പത്രത്തിൽ തേൻ പ്രസാദമായി സമർപ്പിക്കുക. തുടർന്ന് ഇനി പറയുന്ന മന്ത്രങ്ങളും ജപിക്കുക…

“ഓം ദേവി കാത്യായന്യൈ നമഃ” എന്ന നാമമന്ത്രം 11, 21 അല്ലെങ്കിൽ 108 തവണ ജപിക്കാം.

ഒപ്പം, “ചന്ദ്രഹാസോജ്ജ്വലകരാ ശാരദൂലവരവാഹനാ, കാത്യായനി ശുഭം ദദ്യാദ് ദേവീ ദാനവഘാതിനീ” എന്ന ധ്യാനമന്ത്രവും ചൊല്ലാം.

പ്രാർത്ഥനകൾക്ക് ശേഷം കർപ്പൂര ആരതി ഉഴിഞ്ഞ് പൂജ പൂർത്തിയാക്കുകയും സമർപ്പിച്ച തേൻ പ്രസാദമായി കുടുംബാംഗങ്ങൾക്ക് വിതരണം ചെയ്യുകയും ചെയ്യാം. ഭക്തിയോടെയും വിശ്വാസത്തോടെയും കൂടിയുള്ള ഈ ആരാധന കുടുംബത്തിൽ സന്തോഷവും ഐക്യവും ഐശ്വര്യവും കൊണ്ടുവരുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

Recent Posts