Kerala

രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് ഇന്ത്യയില്‍ അരാജകത്വവും കലാപങ്ങളും ഉണ്ടാക്കുന്നത്? ഉത്തരവുമായി രാജീവ് ചന്ദ്രശേഖര്‍

ഇന്ത്യയില്‍ കാര്യമായി ഒരു പണവും നിക്ഷേപിക്കാത്ത ആളായതിനാലാണ് രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയില്‍ അരാജകത്വവും കലാപങ്ങളും ഉണ്ടാക്കാന്‍ കഴിയുന്നതെന്ന് ബിജെപി പ്രസിഡന്‍റും എംഎല്‍എയുമായ രാജീവ് ചന്ദ്രശേഖര്‍.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി :ഇന്ത്യയില്‍ കാര്യമായി ഒരു മുതലും മുടക്കാത്ത വ്യക്തിയായതിനാലാണ് രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയില്‍ അരാജകത്വവും കലാപങ്ങളും ഉണ്ടാക്കാന്‍ കഴിയുന്നതെന്ന് ബിജെപി പ്രസിഡന്‍റും എംഎല്‍എയുമായ രാജീവ് ചന്ദ്രശേഖര്‍. കാരണം അയാള്‍ക്ക് ഈ രാജ്യത്ത് നഷ്ടപ്പെടാന്‍ ഒന്നുമില്ല.അരാജകത്വത്തിന് ഇരകളാവേണ്ടി വരിക പാവപ്പെട്ട യുവാക്കളും കൗമാരക്കാരും സാധാരണക്കാരുമാണെന്നും രാജീവ് ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടി.

വര്‍ഷത്തില്‍ ഏതാനും മാസങ്ങള്‍ തന്നെ വിദേശത്ത് ചെലവഴിക്കുന്ന ആളാണ് രാഹുല്‍ ഗാന്ധിയെന്നും അതിനാല്‍ ഇന്ത്യയോട് മാതൃരാജ്യമെന്ന യാതൊരു അനുഭാവവും ഇല്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറയുന്നു.

രാജ്യത്ത് യാതൊരു സാമ്പത്തിക വേരുകളുമില്ലാത്തതിനാല്‍ രാഹുല്‍ ഗാന്ധിയുടെ താല്‍പര്യങ്ങള്‍ രാജ്യത്തിന്റെ താല്‍പര്യങ്ങളുമായി ഒത്തുപോകുന്നില്ല. രാഹല്‍ ഗാന്ധിയുടെ താല്‍പര്യം അദ്ദേഹത്തിന്റെ കുടുംബവും അദ്ദേഹത്തിന്റെ അധികാരത്തോടുള്ള ആഗ്രഹവും മാത്രമാണ്. – രാജീവ് ചന്ദ്രശേഖര്‍ പറയുന്നു.

ഇന്ത്യയിലെ മറ്റുള്ളവര്‍ക്ക് എന്താണ് താല‍്പര്യം? ഇന്ത്യയുടെ വികസനം, ഇന്ത്യയുടെ സമാധാനം, ഇന്ത്യയുടെ വികസനം, ഇന്ത്യയുടെ പുരോഗതി, ഇന്ത്യയുടെ ക്രമസമാധാനം എന്നിവയാണ് പ്രധാനം. രാഹുല്‍ ഗാന്ധി സൃഷ്ടിക്കാന്‍ പോകുന്ന അരാജകത്വത്തിന്റെയും കലാപത്തിന്റെയും ഇരകളാവുക സാധാരണക്കാരും യുവാക്കളും കൗമാരക്കാരും ആയിരിക്കും. – രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Recent Posts