Kerala

സൈബര്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് 62 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയ ഷാഹിദ് സുലൈമാന്‍ കുടുങ്ങി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: സൈബര്‍ തട്ടിപ്പിലൂടെ കൈവശപ്പെടുത്തിയ പണം ഉപയോഗിച്ച് പ്രമുഖ ജ്വല്ലറിയില്‍ നിന്നും 62 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയ കേസില്‍ മുഖ്യ പ്രതി പൊലീസ് പിടിയിലായി. മലപ്പുറം ചെമ്പ്രശേരി തച്ചോടം വീട്ടില്‍ ഷാഹിദ് സുലൈമാന്‍ (31) ആണ് കളമശേരി പൊലീസിന്റെ പിടിയിലായത്.

തട്ടിപ്പ് നടത്തിയ ശേഷം ഒന്നര മാസത്തോളമായി ബാംഗ്ലൂര്‍, വയനാട്, കോഴിക്കോട് എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ മാറിമാറി ഒളിവില്‍ കഴിയുകയായിരുന്നു പ്രതി. മഞ്ചേരി പൊലീസിന്റെ സഹായത്തോടെ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.ഇയാള്‍ സഞ്ചരിച്ചിരുന്ന ബി എം ഡബ്ല്യു കാറും വ്യാജ ആധാര്‍ കാര്‍ഡും പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘം വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

 

Recent Posts