
കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുനേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ചുവെന്ന കേസില്‍ യുവാവിന് തടവും പിഴയും. പുത്തൂര്‍കുന്ന് ഉന്നതിയിലെ എം. മുകേഷിനെ (33)യാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി അഞ്ച് വര്‍ഷവും രണ്ട് മാസവും തടവിനും 76000 രൂപ പിഴയ്‌ക്കും ശിക്ഷിച്ചത്.
2023 സെപ്തംബര്‍ മാസത്തിലാണ് ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികള്‍ക്കുനേരെ നഗ്നതാ പ്രദര്‍ശനം നടത്തുകയും ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും അസഭ്യം പറയുകയും ചെയ്തത്. പനമരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. ബബിത ഹാജരായി.