
തിരുവനന്തപുരം: സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ് ഇട്ട കെപിസിസിയുടെ ഡിജിറ്റല്‍ മീഡിയ സെല്‍ പിരിച്ചുവിടും.സംഭവം വിവാദമായതോടെ മീഡിയ സെല്‍ പുനഃസംഘടിപ്പിക്കുമെന്ന് കെപിസിസി നേതൃത്വം അറിയിച്ചു. നേതൃത്വത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ജസ്റ്റിസ് സുര്യകാന്തിനെതിരെ പോസ്റ്റ് വന്നതെന്നും നേതൃത്വം അറിയിച്ചു.
ദല്‍ഹിയിലെ പ്രതിഷേധം ക്രമസമാധാനവുമായി ബന്ധപ്പെട്ടതാണെന്നും അത് തന്റെ പരിധിയില്‍ വരുന്നതല്ലെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഇന്നലെ പറഞ്ഞിരുന്നു.പിന്നാലെ സൂര്യകാന്ത് രാജിവയ്‌ക്കണമെന്ന പ്രതികരണം കോണ്‍ഗ്രസ് കേരളമെന്ന ഔദ്യോഗിക സമൂഹമാധ്യമ പേജില്‍ വന്നത്. എക്സില്‍ പോസ്റ്റ് വന്നതിന് പിന്നാലെ വലിയ വിവാദമായി.
ഏത് സാഹചര്യത്തിലാണ് പോസ്റ്റ് വന്നതെന്ന് പരിശോധിക്കും. കെപിസിസി ഡിജിറ്റല്‍ സെല്ലിന്റെ ചുമതലയുണ്ടായിരുന്ന വിജയ് തോട്ടത്തിലിനെ നടപടിയുടെ ഭാഗമായി ഇന്നലെ മാറ്റി. സെല്ലിന്റെ ഭാഗമായിരുന്ന 12 പേരെയും നീക്കി സെല്ല് പുസംഘടിപ്പിക്കാനാണ് തീരുമാനം.