Categories: News

2025ല്‍ കാളീവിഗ്രഹം പൊലീസ് വാനില്‍ കയറ്റി, 2026ലെ നവരാത്രിയില്‍ അധികാരം നഷ്ടപ്പെട്ട് പൊലീസ് വാനില്‍ കയറി മമത: യുവരാജ് ഗോകുല്‍

കഴിഞ്ഞ ദിവസം സിജെപി സമരത്തില്‍ പങ്കെടുത്ത മമത ബാനര്‍ജിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് പൊലീസ് ജീപ്പില്‍ കൊണ്ടുപോയതിനോട് ഫെയ്സ്ബുക്കില്‍ പ്രതികരിച്ച് യുവരാജ് ഗോകുല്‍.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: കഴിഞ്ഞ ദിവസം സിജെപി സമരത്തില്‍ പങ്കെടുത്ത മമത ബാനര്‍ജിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് പൊലീസ് ജീപ്പില്‍ കൊണ്ടുപോയതിനോട് ഫെയ്സ്ബുക്കില്‍ പ്രതികരിച്ച് യുവരാജ് ഗോകുല്‍. ഒരു വര്‍ഷം മുന്‍പ് ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രാദേശിക തര്‍ക്കം വന്നപ്പോള്‍ ഭദ്രകാളി വിഗ്രഹം വരെ ഇളക്കിമാറ്റി പൊലീസ് ജീപ്പില്‍ കൊണ്ടുപോകാന്‍ അനുവദിച്ച ആളാണ് മമത ബാനര്‍ജിയെന്നും അതുകൊണ്ടാകാം ഒരു വര്‍ഷം തികയും മുന്‍പ് മമതയ്‌ക്ക് പാര്‍ട്ടി ചിഹ്നവും മുഖ്യമന്ത്രി പദവും നഷ്ടപ്പെട്ട്, അറസ്റ്റ് ചെയ്യപ്പെട്ട് പൊലീസ് ജീപ്പില്‍ പോകാനുള്ള വിധി ഉണ്ടായതെന്ന് യുവരാജ് ഗോകുല്‍ പ്രതികരിച്ചത്.

കാളിക്ഷേത്രത്തോടും വിഗ്രഹത്തോടും കാട്ടിയ അനാദരവിനുള്ള കൂലിയാണ് ഇപ്പോള്‍ മമതയ്‌ക്ക് കിട്ടിയതെന്ന അര്‍ത്ഥത്തിലാണ് യുവരാജ് ഗോകുല്‍ പോസ്റ്റ് പങ്കുവെച്ചത്. യുവരാജ് ഗോകുല്‍ പങ്കുവെച്ച പോസ്റ്റ് ഇങ്ങിനെയാണ്:
“വര്‍ഷം 2025.
സര്‍വപ്രതാപിയായി വാഴുന്ന മമത….ക്ഷേത്രവുമായ് ബന്ധപ്പെട്ട് പ്രാദേശിക തര്‍ക്കം വന്നപ്പോള്‍ ഭദ്രകാളി വിഗ്രഹം വരെ പോലീസ് ജീപ്പില്‍ “അറസ്റ്റ്” ചെയ്ത് കൊണ്ട് പോയ മമത….
വര്‍ഷം 2026
സ്വന്തം പാര്‍ട്ടിയും ചിഹ്നവും അധികാരവും നഷ്ടപ്പെട്ട മമത…. നവരാത്രി ആരംഭ ദിവസം അതു പോലൊരു പോലീസ് വാനില്‍”…

Recent Posts