
കൊച്ചി : ആസൂത്രണബോര്‍ഡ് പരീക്ഷ ക്രമക്കേടില്‍ സര്‍ക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി. എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പിഎസ് സി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സര്‍ക്കാരിന് കേസിന്റെ അടുത്ത നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.
പി എസ് സി നല്‍കിയ ഹര്‍ജിയില്‍ കോടതി സ്റ്റേ അനുവദിച്ചിട്ടില്ല,പരിഗണനയില്‍ മാത്രമാണെന്നും ജസ്റ്റിസ് ബദറുദ്ദീന്‍ വ്യക്തമാക്കി. ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ മറുപടി നല്‍കാന്‍ പിഎസ് സി ഇന്ന് കൂടുതല്‍ സമയം ചോദിച്ചു. തുടര്‍ന്ന് കേസ് രണ്ട് ദിവസത്തിന് ശേഷം പരിഗണിക്കുമെന്ന് കോടതി പറഞ്ഞു.
കേസ് നീട്ടിക്കൊണ്ട് പോകാനാണ് പി എസ് സിയുടെ ശ്രമമെന്നാണ് കരുതുന്നത്. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തോട് സഹകരിക്കേണ്ടതില്ലെന്നാണ് പി എസ് സി നിലപാട്. 58 മാര്‍ക്കിന്റെ പത്ത് ചോദ്യങ്ങള്‍ ബോധപൂര്‍വം മുല്യനിര്‍ണയം നടത്തിയില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനിടെ പുനര്‍മുല്യനിര്‍ണയം നടത്തിയപ്പോള്‍ റാങ്ക് പട്ടിക മാറി മറിഞ്ഞു.പരാതിക്കാരനായ ശ്യാം കൃഷ്ണന്‍ ഒന്നാം റാങ്കുകാരനായി. പുതിയ റാങ്ക് പട്ടിക പ്രകാരം വേഗം അഡൈ്വസ് മെമ്മോയും പി എസ് സി നല്‍കി.