
രാഹുല്‍ ഗാന്ധി തള്ളിത്താഴെയിട്ടതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മൂന്ന് മാസം ഗര്‍ഭിണി കൂടിയായ വണ്‍ ഇന്ത്യ ജേണലിസ്റ്റ് പരാശര്‍ ( വലത്ത്)
ന്യൂദല്‍ഹി: സുപ്രീംകോടതിയിലേക്ക് എത്തുന്ന രാഹുല്‍ ഗാന്ധിയുടെ പ്രതികരണമെടുക്കാന്‍ എത്തിയ വണ്‍ ഇന്ത്യ ജേണലിസ്റ്റ് പരാശര്‍ രാഹുല്‍ ഗാന്ധി തള്ളിത്താഴെയിട്ടതിനാല്‍ ഇന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്. സഹജീവികളോട് ഇത്രയും കരുതലില്ലാതെ പെരുമാറുന്ന രാഹുല്‍ഗാന്ധിയുടെ രീതിയെ വണ്‍ ഇന്ത്യ ജേണലിസ്റ്റ് റിച്ച പരാശര്‍ വിമര്‍ശിക്കുന്നു.
രാഹുല്‍ ഗാന്ധിയുടെ സുപ്രീം കോടതിയിൽ നിന്ന് രാഹുൽ പുറത്തുവരുമെന്ന് പ്രതീക്ഷിച്ചിരുന്ന ഗേറ്റിന് സമീപം കാത്തുനിൽക്കുകയായിരുന്നുവെന്ന് പരാശർ പറഞ്ഞു. “അദ്ദേഹത്തിന്റെ പ്രതികരണം (byte) ലഭിക്കുമെന്ന ആവേശത്തിലായിരുന്നു ഞാൻ. എനിക്കതൊരു വലിയ ദിവസമായിരിക്കുമെന്ന് കരുതി,” പരാശര്‍ പറഞ്ഞു.
“പ്രതീക്ഷിച്ചതുപോലെ തന്നെ കോടതി പരിസരത്ത് വൻ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. എന്നാൽ, മൂന്ന് മാസം ഗർഭിണിയായ താൻ രാഹുലിന്റെ പ്രതികരണം പകർത്താൻ ശ്രമിക്കുന്നതിനിടെ അദ്ദേഹം തന്റെ തോളിൽ പിടിച്ച് വലിച്ചുവെന്ന് മാധ്യമപ്രവർത്തക ആരോപിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ തന്നെ തള്ളിയെന്നും അവർ പറഞ്ഞു. തനിക്കൊപ്പമുണ്ടായിരുന്ന ക്യാമറാമാനെ രാഹുൽ കൈമുട്ടുകൊണ്ട് ഇടിച്ചുവീഴ്‌ത്തിയെന്നും പരാശർ ആരോപിച്ചു. നിമിഷനേരം കൊണ്ടാണ് കാര്യങ്ങൾ സംഭവിച്ചതെന്ന് അവർ പറഞ്ഞു. “രാഹുൽ ഗാന്ധി എന്റെ തോളിൽ പിടിച്ച് വലിച്ചു. അദ്ദേഹത്തിന്റെ ബലം എനിക്ക് അനുഭവിക്കാൻ കഴിഞ്ഞു. അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ എന്നെ തള്ളിമാറ്റി,” ഡൽഹിയിലെ സർ ഗംഗാ റാം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പരാശർ പറഞ്ഞു.
“തള്ളരുതെന്ന് ഞാൻ അലറിപ്പറഞ്ഞ് അപേക്ഷിച്ചു… ഞാൻ പടികളിൽ നിന്ന് താഴെ വീണു. രാഹുൽ ഗാന്ധിയാണ് എന്നെ തള്ളിയിട്ടതെന്ന് ഞാൻ പറഞ്ഞു. എന്നാൽ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നവർ ‘രാഹുൽ ഗാന്ധി സിന്ദാബാദ്’ എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടിരുന്നതിനാല്‍ എന്റെ ശബ്ദം പുറത്തുകേട്ടില്ലക്കാൻ ,” അവർ കൂട്ടിച്ചേർത്തു.
വയറ്റിൽ ചെറിയ വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് തന്നെ പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയെന്ന് മാധ്യമപ്രവർത്തക പറഞ്ഞു. പിന്നീട് അവരെ സർ ഗംഗാ റാം ആശുപത്രിയിലേക്ക് മാറ്റി. താൻ ഗർഭിണിയാണെന്ന കാര്യം തന്റെ സ്ഥാപനത്തിന് അറിയില്ലായിരുന്നെന്ന് പരാശർ പറഞ്ഞു.
“വീണതുകൊണ്ട് എക്സ്-റേ എടുക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. അപ്പോഴാണ് ഞാൻ ഒരു നഴ്സിനോട് എന്റെ ഗർഭാവസ്ഥയെക്കുറിച്ച് പറഞ്ഞത്,” പരാശർ വിവരിച്ചു.
“ഗർഭിണിയായിരിക്കെ എന്തിനാണ് ജനക്കൂട്ടത്തിനിടയിലേക്ക് പോയതെന്ന് അവർ ചോദിക്കുന്നു. ഞാനൊരു മാധ്യമപ്രവർത്തക കൂടിയാണ്. അതാണ് എന്റെ ജോലി,” അവർ കൂട്ടിച്ചേർത്തു.