Kerala

സിഎംആര്‍എല്‍-എക്സാലോജിക് പണമിടപാട്,പിണറായിക്ക് അനുകൂല നിലപാടുമായി സര്‍ക്കാര്‍, കേസെടുക്കണമെന്ന ഉത്തരവിന് സ്‌റ്റേയില്ല,കേസ് വിധി പറയാന്‍ മാറ്റി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

 

കൊച്ചി: കരിമണല്‍ കമ്പനി സിഎംആര്‍എല്ലും പിണറായി വിജയന്റെ മകളും മൊഹമ്മദ് റിയാസിന്റെ ഭാര്യയുമായ വീണയുടെ എക്സാലോജിക് കമ്പനിയുമായുളള വിവാദ സാമ്പത്തിക ഇടപാടില്‍ കോടതിയില്‍ പിണറായിക്ക് അനുകൂല നിലപാടുമായി വി ഡി സതീശന്‍ സര്‍ക്കാര്‍.പിണറായിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച വി എസ് അച്ചുതാനന്ദന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗം കെ എം ഷാജഹാന്‍ വിശ്വാസ്യത ഇല്ലാത്ത ഹര്‍ജിക്കാരനെന്നും അഡ്വക്കേറ്റ് ജനറല്‍ വാദിച്ചു.കോടതി അലക്ഷ്യ നടപടി നേരിടുന്നയാളാണ് ഷാജഹാനെന്നും പറഞ്ഞു.

പിണറായിയുടെ വാദങ്ങളെ പിന്തുണയ്‌ക്കുന്ന നിലപാടാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത്. ഇ ഡി കണ്ടെത്തലുകള്‍ അപര്യാപ്തമായതിനാലാണ് പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.കേസെടുക്കാന്‍ മതിയായ തെളിവുകള്‍ ഇല്ലാന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. ചില ഡയറി രേഖകള്‍ മാത്രമാണ് ലഭിച്ചത്. അതുകൊണ്ടാണ് പ്രാഥമിക അന്വേഷണം നടത്താന്‍ ഉത്തരവ് ഇട്ടതെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. പ്രാഥമിക അന്വേഷണം വേണമെന്ന നിലപാടാണ് ഇപ്പോഴും സര്‍ക്കാരിനെന്ന് എ ജി കോടതിയെ അറിയിച്ചു. കെ എം ഷാജഹാന്റേത് പൊതുതാല്പര്യ സ്വഭാവമുള്ള ഹര്‍ജിയാണ് എന്ന് എജി വാദിച്ചു. സിംഗിള്‍ ജഡ്ജിക്ക് മുന്‍പാകെ ഇക്കാര്യം പറഞ്ഞിരുന്നുവെന്നും വ്യക്തമാക്കി.

എന്നാല്‍ പ്രതികളുടെ ഹര്‍ജിയെ ഇഡി എതിര്‍ത്തു. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ പ്രതികള്‍ക്ക് എങ്ങനെ അപ്പീല്‍ നല്‍കാന്‍ കഴിയുമെന്നായിരുന്നു ഇ ഡിയുടെ ചോദ്യം.

അതേസമയം, വിജിലന്‍സ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഹൈക്കോടതി സിംഗിള്‍ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തില്ല.പിണറായി വിജയന്‍ ഉള്‍പ്പെടെ നല്‍കിയ അപ്പീല്‍ അനുമതി അപേക്ഷ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി പറയാന്‍ മാറ്റി.

കോടതി ഉത്തരവ് ഇല്ലെങ്കിലും ഗുരുതര കുറ്റമെങ്കില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാമെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവിനെ എതിര്‍ക്കാനാകില്ലെന്നും ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ അപ്പീല്‍ അനുമതി അപേക്ഷ പരിഗണിക്കവെ നിങ്ങള്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിനെ പിന്തുണയ്‌ക്കുന്നുണ്ടോ എന്ന് സര്‍ക്കാരിനോട് കോടതി ചോദിച്ചു. പ്രാഥമിക അന്വേഷണം നടത്തണമെന്ന നിലപാടാണുള്ളത് എന്ന് സര്‍ക്കാര്‍ അറിയിച്ചു പിന്നെ എന്തിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു എന്ന് കോടതി ആരാഞ്ഞപ്പോള്‍ പ്രാഥമിക അന്വേഷണം നടത്തുന്നതില്‍ തെറ്റില്ലെന്ന് ലളിത കുമാരി കേസില്‍ പറഞ്ഞിട്ടുണ്ട് എന്ന് എ ജി ചൂണ്ടിക്കാട്ടി. സിംഗിള്‍ ബെഞ്ച് വിധി സര്‍ക്കാരിന് എതിരെന്ന് ചൂണ്ടിക്കാട്ടിയ കോടതി എന്നിട്ടും എന്തുകൊണ്ടാണ് അപ്പീല്‍ നല്‍കാതെ ഇരുന്നത് എന്നും സര്‍ക്കാരിനോട് ചോദിച്ചു.

 

Recent Posts