Kerala

പാറ്റാ പാർട്ടിയ്‌ക്ക് പിന്തുണ ; നരേന്ദ്രമോദിയ്‌ക്കെതിരെ ലൈംഗികാധിക്ഷേപവുമായി സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാന

ഉംറയ്ക്ക് പോകാന്‍ പാസ്‌പോര്‍ട്ട് വിട്ടു നൽകാൻ സിദ്ധിഖ് കാപ്പൻ ആവശ്യപ്പെട്ടിരിക്കുന്ന സമയത്താണ് ഭാര്യയുടെ പുതിയ പോസ്റ്റ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലൈംഗികാധിക്ഷേപം നടത്തുന്ന ഫേസ്ബുക്ക് പോസ്റ്റുമായി റൈഹാന സിദ്ദിഖ് . യുഎപിഎ ചുമത്തപ്പെട്ട മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ഭാര്യയാണ് റൈഹാന സിദ്ദിഖ് . പാറ്റാ പാർട്ടി പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് റൈഹാനയുടെ പോസ്റ്റ്.
.
ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും ഭാഗമായി പ്രധാനമന്ത്രിയെയും സർക്കാരിനെയും വിമർശിക്കാൻ അവകാശമുണ്ടെങ്കിലും, ആ അവകാശം നിയമം അനുശാസിക്കുന്ന ന്യായമായ നിയന്ത്രണങ്ങൾക്ക് വിധേയമാണ്. അതുകൊണ്ട് തന്നെ റൈഹാനയുടെ പോസ്റ്റിനെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്.

പോസ്റ്റിലെ കൃത്യമായ ഉള്ളടക്കം, സന്ദർഭം, ഉദ്ദേശ്യം എന്നിവയെ ആശ്രയിച്ച്, ഇതിൽ ബാധകമായേക്കാവുന്ന വകുപ്പുകളിൽ ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 356 ഉൾപ്പെടാം. ക്രിമിനൽ മാനനഷ്ടം കൈകാര്യം ചെയ്യുന്ന ഈ വകുപ്പ് പ്രകാരം രണ്ട് വർഷം വരെ ലഘു തടവോ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ, ശിക്ഷയായി ലഭിക്കാം. സമാധാനാന്തരീക്ഷം തകർക്കാൻ ലക്ഷ്യമിട്ടുള്ള ബോധപൂർവ്വമായ അവഹേളനത്തെക്കുറിച്ചുള്ള സെക്ഷൻ 352 പ്രകാരം, രണ്ട് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം.

ഹാത്രസ് സംഭവത്തെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടെ വർഗീയ കലാപത്തിന് പ്രേരിപ്പിക്കാനും പൊതുസമാധാനം തകർക്കാനും അസ്വസ്ഥതകൾ സൃഷ്ടിക്കാനും ശ്രമിച്ച സിദ്ധിഖ് കാപ്പൻ 2020 ഒക്ടോബറിലാണ് അറസ്റ്റിലായത്.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുള്ളവർക്കൊപ്പം ഡൽഹി-യുപി അതിർത്തിയിൽ വെച്ചാണ് കാപ്പനെ കസ്റ്റഡിയിലെടുത്തത് . 2018-ലെ കള്ളപ്പണം വെളുപ്പിക്കൽ കേസുകളുമായുള്ള സിദ്ധിഖ് കാപ്പന്റെ ബന്ധത്തെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഉംറ തീര്‍ഥാടനത്തിന് സൗദി യിലേക്ക് പോകാന്‍ പാസ്‌പോര്‍ട്ട് താല്‍ക്കാലികമായി വിട്ടുനല്‍കണമെന്നും മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകളും പ്രോവിഡന്റ് ഫണ്ട് ആനുകൂല്യങ്ങളും ഉപയോഗിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കാപ്പന്‍ സുപ്രിംകോടതിയെ സമീപിച്ചിരിക്കുകയാണിപ്പോൾ.

 

Recent Posts