India

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

നവരാത്രിയുടെ മൂന്നാം ദിവസമായ ചൊവ്വാഴ്ച മലയാളം സിനിമയിലെ ഗാനം പങ്കുവെച്ച് ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഹിന്ദിയിലുള്ള കുറിപ്പിനൊപ്പം ‘ചോറ്റാനിക്കര അമ്മ’ സിനിമയിലെ ഗാനമാണ് പ്രധാനമന്ത്രി പങ്കുവെച്ചത്. ദേവിയുടെ കൃപയാൽ എല്ലാവർക്കും നന്മയുണ്ടാവട്ടെയെന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

‘നവരാത്രിയുടെ മൂന്നാം ദിനമായ ഇന്ന് ധൈര്യത്തിന്റെയും സമാധാനത്തിന്റെയും ദിവ്യശക്തിയുടെയും ദേവിയായ ചന്ദ്രഘണ്ഡാ ദേവിയെ കൈകൂപ്പി വന്ദിക്കുന്നു. ദേവിയുടെ കൃപയാൽ എല്ലാവർക്കും നന്മയുണ്ടാവട്ടെ. ഏവരുടെയും ജീവിതം സന്തോഷവും സൗഭാഗ്യവും വിജയവുംകൊണ്ട് നിറയട്ടെ എന്ന് പ്രാർഥിക്കുന്നു’, എന്നായിരുന്നു മോദിയുടെ കുറിപ്പ്.

1976-ൽ പുറത്തിറങ്ങിയ ‘ചോറ്റാനിക്കര ഭഗവതി’ എന്ന ചിത്രത്തിലെ ഗാനമാണ് പ്രധാനമന്ത്രി പങ്കുവെച്ചത്. ഭരണിക്കാവ് ശിവകുമാറിന്റെ വരികൾക്ക് ആർ.കെ. ശേഖർ സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് കെ.ജെ. യേശുദാസ് ആണ്.