
രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്‍ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)
ന്യൂദല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യാ സ്ഖ്യം സുപ്രീംകോടതിയിലേക്ക് നടത്തിയ ദല്‍ഹി ചലോ മാര്‍ച്ചിനിടയില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റുന്നതില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും തമ്മില്‍ മത്സരം. മാര്‍ച്ചില്‍ രാഹുലിനെ മറികടന്ന് പ്രിയങ്ക ഐസ നേതാവ് നേഹ ബോറയ്‌ക്കൊപ്പം നടക്കുകയായിരുന്നു. പിന്നീട് പല തവണ ഇവരെ വശത്തേക്കോ പിന്നിലേക്കോ മാറ്റാന്‍ രാഹുല്‍ ശ്രമിച്ചെങ്കിലും പ്രിയങ്ക അതിന് സമ്മതിച്ചില്ല.
മാര്‍ച്ചിനിടയില്‍, പ്രിയങ്ക വദ്രയ്‌ക്കും നേഹ ബോറയ്‌ക്കുമൊപ്പം നടക്കുകയായിരുന്നു രാഹുല്‍ഗാന്ധി. പക്ഷെ റീൽസുകളും ഫോട്ടോ ഷൂട്ടുകളും എടുക്കാൻ ആവശ്യമായ സ്ഥലം ഒരുക്കണമെന്ന് കോൺഗ്രസ് പ്രവർത്തകരോട് പറയാനായി രാഹുൽ ഗാന്ധി അല്പം പിന്നിലേക്ക് പോയിരുന്നു.ഇത് മുതലാക്കി പ്രിയങ്ക നേഹ ബോറയെയും കൈപിടിച്ച് പ്രകടനത്തിന്റെ മുന്‍നിരയിലേക്ക് നീങ്ങുകയായിരുന്നു.
രാഹുല്‍ പിന്നില്‍ നിന്നും തിരികെ വന്നപ്പോൾ, ക്യാമറകൾക്ക് മുന്നിൽ പ്രിയങ്കയും നേഹയും പൂർണ്ണമായും ശ്രദ്ധാകേന്ദ്രമായി നിൽക്കുന്നത് അദ്ദേഹം കണ്ടു. അതോടെ കടുത്ത ദേഷ്യം വന്ന രാഹുൽ, ആ പ്രധാന സ്ഥാനം തട്ടിയെടുക്കാനായി അവരെ വശത്തേക്ക് തള്ളിമാറ്റാൻ തുടങ്ങി. പക്ഷെ പ്രിയങ്ക അപ്പോഴേക്കും മുന്നില്‍ കയറിയിരുന്നു. പിന്നീട്, തങ്ങൾക്ക് മുന്‍നിരയില്‍ നിൽക്കാൻ സ്ഥലം ഉണ്ടാക്കാനായി രാഹുലും നേഹയും ചേർന്ന് പ്രകടനത്തില്‍ പങ്കാളികളായ മറ്റു പ്രവർത്തകരെ വശത്തേക്ക് തള്ളിമാറ്റുന്ന തിരക്കിലുമായിരുന്നു.