India

പടക്കം നിരോധിക്കില്ല, മതവികാരങ്ങള്‍ വ്രണപ്പെടുത്തില്ലെന്നും സുപ്രീം കോടതിയുടെ ഉറപ്പ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ദേശീയ തലസ്ഥാനമേഖലയില്‍ പടക്കങ്ങള്‍ നിയന്ത്രിക്കുന്ന കാര്യത്തില്‍ മതവികാരങ്ങള്‍ വ്രണപ്പെടുത്താന്‍ തയ്യാറല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പൊതുജനാരോഗ്യ ആശങ്കകളും മതവികാരങ്ങളും സന്തുലിതമായിരിക്കണം.
പടക്കം നിരോധിക്കുന്നതിനുള്ള ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ കോടതി താല്‍പ്പര്യപ്പെടുന്നില്ല. ആളുകള്‍ അപകടം മനസ്സിലാക്കി സുരക്ഷിതമായ രീതികള്‍ അവലംബിക്കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് , ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി , ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
ദല്‍ഹി ദേശീയ തലസ്ഥാനമേഖലയില്‍ വായു മലിനീകരണത്തില്‍ പടക്കം പൊട്ടിക്കല്‍, വിള അവശിഷ്ടങ്ങള്‍ കത്തിക്കല്‍, ഖരമാലിന്യ സംസ്‌കരണം എന്നിവയ്‌ക്കുള്ള പങ്ക് സംബന്ധിച്ച് കോടതി സ്വമേധയാ ആരംഭിച്ച നടപടികളിലാണ് ഈ നിരീക്ഷണം നടത്തിയത്.

 

Recent Posts