
ചെന്നൈ: വേദാന്തം, ഭഗവദ്ഗീത, ഉപനിഷത്തുകൾ, യോഗ, അനുബന്ധ ഇന്ത്യൻ വിജ്ഞാന സമ്പ്രദായങ്ങൾ എന്നിവയുടെ ചിട്ടയായ പഠനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സംഘടനയെ മതസ്ഥാപനമായി തരംതിരിക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. .സെന്‍ബുദ്ധിസം പഠിപ്പിക്കുന്നു എന്ന പേരില്‍ വിദേശ ഫണ്ട് വാങ്ങിയ കൊടൈക്കനാല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കെന്‍സിയോണിന് വിദേശഫണ്ട് നിഷേധിച്ചുകൊണ്ടുള്ള ഉത്തരവിലാണ് വേദാന്തം, ഭഗവദ്ഗീത, ഉപനിഷത്ത് പഠനത്തെക്കുറിച്ച് പരാമര്‍ശിക്കുന്നതു.
“ഒരു മതപരമായ സംഘടനയും സാംസ്കാരികമോ വിദ്യാഭ്യാസപരമോ ആയ സ്ഥാപനവും തമ്മിൽ വ്യക്തമായ വേർതിരിവ് ആവശ്യമാണ്. ചിട്ടയായ ക്ലാസുകൾ, റസിഡൻഷ്യൽ കോഴ്സുകൾ, പ്രസിദ്ധീകരണങ്ങൾ, ഗവേഷണം, താളിയോലകളുടെ സംരക്ഷണം എന്നിവയിലൂടെ വേദാന്തം, ഭഗവദ്ഗീത, ഉപനിഷത്തുകൾ, യോഗ, അനുബന്ധ ഇന്ത്യൻ വിജ്ഞാന സമ്പ്രദായങ്ങൾ എന്നിവയുടെ ചിട്ടയായ പഠനത്തിൽ പ്രധാനമായും ഏർപ്പെട്ടിരിക്കുന്ന ഒരു സംഘടനയെ മതസ്ഥാപനമായി തരംതിരിക്കാനാവില്ല. ഇന്ത്യൻ വിജ്ഞാന സമ്പ്രദായങ്ങൾ വിദ്യാഭ്യാസം അല്ലെങ്കിൽ സംസ്കാരം എന്നീ വിഭാഗങ്ങളിലാകും ഉൾപ്പെടുക,” – ഇതായിരുന്നു മദ്രാസ് ഹൈക്കോടതി ബെഞ്ചിന്റെ നിരീക്ഷണം.
രാഷ്‌ട്രത്തിന്റെ മതേതര സ്വഭാവത്തെ തകര്‍ക്കാത്ത, സാമൂഹ്യസൗഹൃദം നശിപ്പിക്കാത്ത സംഘടനകള്‍ക്ക് മാത്രമേ ഇനി വിദേശഫണ്ട് സ്വീകരിക്കാന്‍ കഴിയൂ എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. 2025 ഡിസംബറില്‍ കെന്‍സിയോണ്‍ എന്ന ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ മതപരിവര്‍ത്തനമുണ്ടെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇതിന് വിദേശഫണ്ട് നിഷേധിച്ചത്. ഈ നിലപാടാണ് മദ്രാസ് ഹൈക്കോടതി ശരിവെച്ചത്.