World

രാത്രി 11 മണിക്ക് നടുറോഡിൽ നിസ്ക്കരിക്കാൻ ശ്രമിച്ച പാകിസ്ഥാൻ യുവതി കാറിടിച്ച് മരിച്ച സംഭവം : ഡ്രൈവർക്ക് ശിക്ഷാ ഇളവ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

അഡലെയ്ഡ്: റോഡിന്റെ നടുവിൽ നിസ്ക്കരിക്കുന്നതിനിടെ പാകിസ്ഥാൻ വിദ്യാർത്ഥിനി കാർ ഇടിച്ച് കൊല്ലപ്പെട്ട സംഭവത്തിൽ ഡ്രൈവർക്ക് ശിക്ഷ ഇളവ് നൽകി ഓസ്‌ട്രേലിയൻ കോടതി . 2025 മെയ് 6 ന് രാത്രിയിൽ അഡലെയ്ഡിലെ ഹിൽക്രെസ്റ്റിലെ നോർത്ത് ഈസ്റ്റ് റോഡിലാണ് സംഭവം . 20 വയസ്സുള്ള പാകിസ്ഥാൻ വിദ്യാർത്ഥിനി സാമിയ മാലിക് ആണ് മരിച്ചത് . രാത്രി 11 മണിക്കാണ് റോഡിൽ നിസ്ക്കരിക്കാൻ സാമിയ ശ്രമിച്ചത്.

ആഷ്ടൺ ജേക്കബ് എന്ന 19 കാരനാണ് കാർ ഓടിച്ചിരുന്നത്. കോടതി യുവാവിന് ഒരു വർഷവും മൂന്ന് മാസവും 29 ദിവസവും തടവുശിക്ഷയാണ് വിധിച്ചിരുന്നത് . എന്നാൽ വിചാരണയ്‌ക്കിടെ, തന്റെ പ്രവൃത്തികൾക്കും വീഴ്ചകൾക്കും ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ആഷ്ടൺ ജേക്കബ് ക്ഷമാപണ കത്ത് വായിച്ചു. ഒപ്പം യുവതിയുടെ മരണത്തിലും അവരുടെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ഉണ്ടായ വേദനയിലും അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. തുടർന്നാണ് കോടതി തടവുശിക്ഷ മരവിപ്പിച്ചത് .

 

Recent Posts