Kerala

ക്രിമിനലുകളായ പോലീസുകാരെ നിലയ്‌ക്ക് നിര്‍ത്തണമെന്ന് വി ജോയി, പഴയ പോലീസ് തന്നെയെന്ന് ചെന്നിത്തല

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: പോലീസുകാരെ നിലയ്‌ക്ക് നിര്‍ത്തണമെന്ന് പ്രതിപക്ഷത്തുനിന്ന് വി ജോയി, താന്‍ തമിഴ്‌നാട്ടില്‍ നിന്ന് പോലീസുകാരെ ഇറക്കിയിട്ടില്ലെന്നും എല്‍ഡിഎഫ് ഭരിച്ച കാലത്തെ പോലീസ് തന്നെയാണ് ഇപ്പോഴുമുള്ളതെന്നും ആഭ്യന്ത്രരമന്ത്രി രമേശ് ചെന്നിത്തലയുടെ മറുപടി.
യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ നിന്ന് ബിയര്‍ കുപ്പികള്‍ എറിയുകയും കൂക്കിവിളിക്കുകയും ചെയ്ത എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് നടത്തിയ ലാത്തി ചാര്‍ജില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു വി ജോയി.
ഒടിഞ്ഞ ലാത്തിയുടെ കഷ്ണം ഉയര്‍ത്തിക്കാട്ടി പോലീസ് സേനയില്‍ ഇപ്പോഴുള്ളത് ക്രിമിനലുകളാണെന്ന ജോയിയുടെ പരാമര്‍ശത്തിന് പിന്നാലെ സഭയില്‍ ബഹളം ഉയര്‍ന്നു. പ്രമേയാവതരണം തള്ളിയതോടെ എല്‍ഡിഎഫ് സഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.

 

Recent Posts