
ഭാരതത്തിന്റെ മൂന്ന് സൈനിക മേധാവികള്‍ (നടുവില്‍)
ന്യൂദല്‍ഹി: അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ആസൂത്രണം ചെയ്യുന്ന റെജിം ചെയ്ഞ്ച് (Regime Change- ഭരണമാറ്റം) എന്ന ഗൂഢലക്ഷ്യം രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യാമുന്നണിയ്ക്കോ സിജെപിയുടെ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്കോ ഇന്ത്യയില്‍ നടപ്പാക്കാനാവില്ലെന്ന വിലയിരുത്തലമായി സാമൂഹ്യനിരീക്ഷകര്‍. ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ പോലെയല്ല ഇന്ത്യ. ഒരു ശക്തമായ ജനാധിപത്യരാജ്യമാണിത്.
ഇവിടെ സുപ്രീംകോടതിയും സൈന്യവും ഒരിയ്‌ക്കലും കലാപകാരികള്‍ക്കൊപ്പം ചേരില്ല. അതിന് ഉത്തമ ഉദാഹരണമാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യാമുന്നണി സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് ചെയ്തപ്പോള്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് കൂടിക്കാഴ്ചയ്‌ക്ക് അവസരം നിഷേധിച്ചത്. എസ് ഐ ആര്‍ വിഷയത്തില്‍ നിവേദനം സമര്‍പ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ഇന്ത്യാമുന്നണി. ഇത് എസ് ഐ ആര്‍ വിഷയത്തില്‍ വിധി പറയാനിരിക്കുന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള ഇന്ത്യാമുന്നണിയുടെ തന്ത്രമായിരുന്നു. എന്നാല്‍ താന്‍ കേസുകളില്‍ സ്വതന്ത്രമായി വിധിപറയുമെങ്കിലും ഒരു സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനത്തിന് കൂട്ടുനില്‍ക്കില്ലെന്ന പ്രഖ്യാപനമാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചെയ്തത്. മാത്രമല്ല, എസ് ഐ ആര്‍ വിഷയത്തില്‍ വരും ദിവസത്തില്‍ സുപ്രീംകോടതി വിധി പറയാനിരിക്കുകയാണ്.
അതുപോലെ ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തിലും ഭരണഘടനയിലും വിശ്വസിക്കുന്ന സൈന്യം, രാജ്യത്തെ ആഭ്യന്തര രാഷ്‌ട്രീയ തർക്കങ്ങളിലോ ഭരണമാറ്റ ശ്രമങ്ങളിലോ യാതൊരു പങ്കും വഹിക്കില്ല. ശ്രീലങ്കയിലും നേപ്പാളിലും സൈന്യം കലാപകാരികള്‍ക്ക് അനുകൂലമായി നിലപാട് മാറ്റുന്നത് നാം കണ്ടതാണ്. പക്ഷെ ഇന്ത്യയില്‍ അത് ഒരിയ്‌ക്കലും സാധ്യമാകില്ല. • ഇന്ത്യൻ സായുധ സേനകൾ (കരസേന, നാവികസേന, വ്യോമസേന) ഏതെങ്കിലും ഒരു രാഷ്‌ട്രീയ പാർട്ടിക്കോ മുന്നണിക്കോ ഒപ്പമല്ല നിലകൊള്ളുന്നത്. അവർ രാജ്യത്തോടും ഇന്ത്യൻ ഭരണഘടനയോടും മാത്രമാണ് കൂറുപുലർത്തുന്നത്. തിരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സർക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഇന്ത്യന്‍ സൈന്യം. ഇന്ത്യൻ സായുധ സേനകളുടെ പരമോന്നത കമാൻഡർ ഇന്ത്യയുടെ ബഹുമാനപ്പെട്ട രാഷ്‌ട്രപതിയാണ്. അതിനാൽ രാഷ്‌ട്രീയ പാർട്ടികൾ ഉൾപ്പെടുന്ന ആഭ്യന്തര തർക്കങ്ങളിൽ സൈന്യം ഭാഗമാകില്ല.അതുകൊണ്ട് സിജെപിയുടെ വിദ്യാര്‍ത്ഥികലാപങ്ങള്‍ക്കോ കോണ്‍ഗ്രസുള്‍പ്പെെടയുള്ള ഇന്ത്യാ മുന്നണിയുടെ കലാപങ്ങള്‍ക്കോ ഒരു ഭരണമാറ്റം സാധ്യമാക്കുക എന്നത് അസാധ്യമായിരിക്കുമെന്നാണ് സാമൂഹ്യവിദഗ്ധര്‍ വിലയിരുത്തുന്നത്.