Kerala

മധുവിന് 94-ാം പിറന്നാള്‍ ആശംസകളുമായി സുരേഷ് ഗോപിയും ഭാര്യ രാധികയും ‘ഉമ’യിലെത്തി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം : മലയാളസിനിമയുടെ കാരണവര്‍ മധുവിന് പിറന്നാള്‍ ആശംസകളുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഭാര്യ രാധികയും ഗൗരീശപട്ടത്തെ വീടായ ‘ഉമ’യിലെത്തി.
മധുന്റെ ജന്മദിനം സെപ്റ്റംബര്‍ 23 നായിരുന്നെങ്കിലും
മലയാളം കലണ്ടര്‍ പ്രകാരമുള്ള പിറന്നാള്‍ ദിനമായ ഇന്ന് സുരേഷ് ഗോപിയും ഭാര്യയും ആശംസ നേരാന്‍ എത്തുകയായിരുന്നു. മധുവിന്റെ അടുത്ത ബന്ധുവും പ്രശസ്ത കലാസംവിധായകനുമായ പ്രേമചന്ദ്രന്‍ ക്യാന്‍വാസില്‍ തീര്‍ത്ത മധുവിന്റെ വലിയൊരു ഛായാചിത്രവും സുരേഷ് ഗോപി സമര്‍പ്പിച്ചു.
നിര്‍മ്മാതാക്കളായ എം. രഞ്ജിത്ത്, ഭാവചിത്ര ജയകുമാര്‍ , കല്ലിയൂര്‍ ശശി , ആര്‍ട്ട് ഡയറക്ടര്‍ പ്രേമചന്ദ്രന്‍, മധുവിന്റെ മകള്‍ ഉമ, അനന്തിരവന്‍ കൃഷ്ണകുമാര്‍ അടക്കമുള്ളവര്‍ ചടങ്ങിനെത്തി. പിറന്നാള്‍ സദ്യയും കഴിച്ചാണ് സുരേഷ് ഗോപിയും രാധികയും മടങ്ങിയത്.

Recent Posts