
കൊച്ചി : ഗ്യാനേഷ് കുമാറിനെതിരെയുള്ള സമരത്തിന്റെ പേരിൽ രാജ്യത്ത് കലാപം അഴിച്ചു വിടാൻ മക്കളെയും കളത്തിലിറക്കി ജമാത്തെ ഇസ്ലാമി. കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്ത ഡല്‍ഹി യൂണിവേഴ്‌സിറ്റി ഫ്രറ്റേണിറ്റി ജോയിന്റ് സെക്രട്ടറിയും കണ്ണൂര്‍ സ്വദേശിനിയുമായി ഫൈഫയുടെ മാതാവ് പി.ടി.പി സാജിത ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റാണ് .
മകളോടെന്ന പേരിൽ സാജിത ഫേസ്ബുക്കിൽ ഒരു കുറിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട് . അതിൽ പോലീസിൻ്റേയും പട്ടാളത്തിൻ്റേയും മുന്നിൽ ഒരിഞ്ച് പിൻമാറാതെ മുന്നോട്ട് കുതിക്കണമെന്നാണ് പറയുന്നത്. പാലസ്തീൻ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിക്കുന്ന പോസ്റ്റുകളും, ബിന്ദു അമ്മിണിയുടെ ചിത്രങ്ങളും അടക്കം സാജിത പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒപ്പം മതപരമായ പോസ്റ്റുകളുമുണ്ട്.
ഹിന്ദു വിരുദ്ധ കലാപത്തിന്റെ മാതൃകയിലാണ് ജന്തർമന്തറിൽ പ്രതിഷേധം നടത്താൻ ശ്രമിക്കുന്നതെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അതേസമയം മറ്റ് സംസ്ഥാനങ്ങളിൽ ഇസ്ലാം പണ്ഡിതന്മാരടക്കം പാറ്റാ പാർട്ടി പ്രതിഷേധങ്ങളിൽ ചേരരുതെന്ന് മുസ്ലീം യുവതീ യുവാക്കളെ വിലക്കുമ്പോഴാണ് കേരളത്തിൽ ജമാത്തെ ഇസ്ലാമിസ്റ്റുകൾ മക്കളെ പോലും രാജ്യത്തിനെതിരെ കലാപം നടത്താൻ അയക്കുന്നത് .