
നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)
കോഴിക്കോട്: നൃത്ത ഗുരുക്കന്മാരായ എം.ടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കാന്‍ നടികൂടിയായ നിരഞ്ജന അനൂപ് തെരഞ്ഞെടുത്തത് ആദ്യ നവരാത്രിനാളിന്റെ പുണ്യശ്രുതി. ഗുരുക്കന്മാര്‍ തന്റെ യാത്രവഴിയിലെ പ്രകാശമാണെന്നും ലോഹം എന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ നടി കൂടിയായ നര്‍ത്തകി നിരഞ്ജന അനൂപ് പറയുന്നു.
എംടിയുടെ മകള്‍ അശ്വതിയും ഭര്‍ത്താവ് ശ്രീകാന്തും ചൊല്ലിക്കൊടുക്കുന്ന പദങ്ങള്‍ക്കനുസരിച്ച് ആടുന്ന നിരഞ്ജന അനൂപിന്റെ വീഡിയോ നിരവധി പേരാണ് കണ്ടത്. ലോഹത്തില്‍ അരങ്ങേറ്റം കുറിച്ച നിരഞ്ജന അനൂപ് പിന്നീട് കെയറോഫ് സൈറ ബാനു, പുത്തൻ പണം, ഇര, ബി.ടെക്, എങ്കിലും ചന്ദ്രികേ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
നാല് വയസ്സുമുതല്‍ തനിക്ക് ഭരതനാട്യക്ലാസ് നല‍്കുന്ന എം.ടിയുടെ മകള്‍ അശ്വതി, ഭര്‍ത്താവ് ശ്രീകാന്ത് എന്നീ ഗുരുക്കന്മാര്‍ക്ക് ആദരമൊരുക്കാനാണ് താന്‍ ഈ നൃത്ത വീഡിയോ ചെയ്തതെന്നും നിരഞ്ജന അനൂപ് പറഞ്ഞു.