Kerala

ഇംഗ്ലണ്ടില്‍ പഠനത്തിന് പോയ മകളെക്കുറിച്ച് വിവരമില്ലെന്ന് മാതാപിതാക്കള്‍: ഹര്‍ജിയില്‍ ഇടപെട്ട് ഹൈക്കോടതി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി:ഇംഗ്ലണ്ടില്‍ പഠനത്തിന് പോയ മകളെക്കുറിച്ച് രണ്ടുവര്‍ഷത്തിലേറെയായി വിവരമില്ലെന്ന് കാട്ടി മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ ഇടപെട്ട് ഹൈക്കോടതി.യുവതിയുടെ നിലവിലെ സ്ഥിതി അന്വേഷിച്ച് വിവരം അറിയിക്കാന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന് കോടതി നിര്‍ദേശം നല്‍കി. കോഴിക്കോട് സ്വദേശികളായ മാതാപിതാക്കളാണ് ഹര്‍ജി നല്‍കിയത്.

ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.മകള്‍ ഇംഗ്ലണ്ടില്‍ മറ്റൊരാളോടൊപ്പം കഴിയുകയാണ്. അവള്‍ സുരക്ഷിതയാണോ, എവിടെയാണ് താമസിക്കുന്നത്, സ്വന്തം ഇഷ്ടപ്രകാരമാണോ അവിടെ കഴിയുന്നത് തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വേണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം.

യുവതി എംബിഎ പഠനത്തിനായി 2024 ജനുവരി എട്ടിനാണ് ഇംഗ്ലണ്ടിലേക്ക് പോയത്. ഹര്‍ഷ്ദീപ് സിംഗ് എന്നയാള്‍ മകളെ തടഞ്ഞു വച്ചിരിക്കുകയാണെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു.എന്നാല്‍, യുവതിയും ഹര്‍ഷ്ദീപ് സിംഗും സന്തോഷത്തോടെ ഒരുമിച്ച് കഴിയുകയാണെന്ന മറുപടിയാണ് ഇയാള്‍ നല്‍കിയതെന്ന് ഹര്‍ജിയില്‍ പറയുന്നു.

 

Recent Posts