
തിരുവനന്തപുരം : ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത് തന്നെ ഏറെ ബുദ്ധിമുട്ടിച്ചതായാണ് പ്രതിപക്ഷനേതാവ് പിണറായി വിജയൻ പറയുന്നത് . വളരെ വിചിത്രമായ രീതിയാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും കസ്റ്റഡിയിലെടുത്ത് മൂന്നര മണിക്കൂര്‍ റോഡിലൂടെ ചുറ്റിച്ചെന്നും പിണറായി പറഞ്ഞു.
ഇപ്പോൾ ഈ വിഷയത്തിൽ ബിജെപി നേതാവ് യുവരാജ് ഗോകുൽ പങ്ക് വച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത് . മുൻപ് ശബരിമല പ്രക്ഷോഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത കെ സുരേന്ദ്രനെ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ പോലീസ് വണ്ടിയില്‍ ചുറ്റിച്ച കാര്യമാണ് യുവരാജ് ഓർമ്മിപ്പിക്കുന്നത്.
‘ മൂന്നേമുക്കാല്‍ മണിക്കൂര്‍ പിണറായിയെ ഡല്‍ഹിയില്‍ ചുറ്റിച്ചത്രേ….
തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ പോലീസ് വണ്ടിയില്‍ ചുറ്റിച്ച ശേഷം ഡയബറ്റിക്കായ ഈ മനുഷ്യന് ഒരു ചായ വാങ്ങി കൊടുത്തതിന് ഒരു പോലീസുകാരനെതിരെ നടപടിയെടുത്ത ആഭ്യന്തര മന്ത്രി പിണറായി വിജയനെ സുരേന്ദ്രന്‍ മറന്നാലും അയ്യപ്പന്‍ മറക്കൂല….
സ്വാമി ശരണം….‘ എന്നാണ് യുവരാജിന്റെ പോസ്റ്റ്.