
ന്യൂദല്‍ഹി: മോദിയ്‌ക്കെതിരെ നടന്‍ പ്രകാശ് രാജ് യുദ്ധം ചെയ്യാന്‍ തുടങ്ങിയിട്ട് എത്രയോ വര്‍ഷങ്ങളായി. ഈ ഫോട്ടോയില്‍ പണ്ട് മോദിയെ വിറപ്പിച്ച യുവാക്കള്‍ക്കൊപ്പമാണ് പ്രകാശ് രാജ് പോസ് ചെയ്തിരിക്കുന്നത്. കനയ്യാകുമാര്‍, ജിഗ്നേഷ് മേവാനി, ഷെഹീല റഷീദ്, ഉമര്‍ഖാലിദ്, ഷെര്‍ജീല്‍ ഇമാം… മോദിയെ തുടച്ചുനീക്കുമെന്ന് പറഞ്ഞ ഇവര്‍ ഇന്ന് ചിതറിയിരിക്കുന്നു.മോദി ഇന്നും ശക്തനായി നിലകൊള്ളുന്നു.
കനയ്യാകുമാർ: ആദ്യം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പോയി, പിന്നെ കോൺഗ്രസിലേക്ക് ചാടി.. ഇപ്പോ എവിടെയാണ് എന്ന് കോൺഗ്രസുകാർക്ക് പോലും അറിയില്ല. കഴിഞ്ഞ കൊല്ലം ഇവന്റെ നാടായ ബീഹാറിൽ തെരഞ്ഞെടുപ്പ് നടന്നപ്പോ ഇവൻ എവിടെ എന്നു മലയാള മാധ്യമങ്ങൾ പോലും അന്വേഷിച്ചില്ല
ഉമർ ഖാലിദ്: തീവ്രവാദ കേസിൽ ജയിലിൽ കഴിയുന്നു കഴിഞ്ഞ 6 കൊല്ലം ആയിട്ട്. ഇടയ്‌ക്കിടെ ജാമ്യം ചോദിച്ചു കോടതിയിൽ ചെല്ലും, പക്ഷെ കോടതി പരിഗണിച്ചിട്ടില്ല. പ്രധാന കാരണം 57 പേര്‍ കൊല്ലപ്പെട്ട ദല്‍ഹി കലാപത്തിലെ പ്രതിയാണെന്നതാണ്. മറ്റൊന്ന് ഇന്ത്യയുടെ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ വേര്‍പ്പെടുത്തി ബംഗ്ലാദേശിനോട് ചേര്‍ക്കുമെന്ന് ഉമര്‍ ഖാലിദ് നടത്തിയ പ്രസംഗമാണ്.
ജിഗ്‌നേഷ് മേവാനി: ഇപ്പൊ കോൺഗ്രസ് MLA ആണ്. പക്ഷേ, ഫീൽഡ് ഔട്ട് ആയതിന് തുല്യമായ ജീവിതമാണ്. എന്തെങ്കിലും ഒരു വിഷയത്തിൽ ഇവന്റെ പ്രതികരണം പോലും മാധ്യമങ്ങൾ തേടിയിട്ട് വർഷങ്ങളായി.
ഷഹല റാഷിദ്: ആർട്ടിക്കിൾ 370 റദ്ദ് ചെയ്ത സമയത്ത് അതിനെതിരെ കോടതിയിൽ പോയ ആളാണ്. ഇപ്പോൾ കാശ്മീരിൽ മോദി കൊണ്ടുവന്ന വികസനങ്ങൾ എണ്ണിയെണ്ണി പറഞ്ഞു മാധ്യമങ്ങൾക്ക് ഇൻറർവ്യൂ കൊടുത്തു നടക്കുകയാണ് ഷെഹീല റഷീദ്. മോദി ഭരിയ്‌ക്കുന്ന ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്ക് ഉയരാന്‍ നിറയെ അവസരങ്ങളുണ്ടെന്നും അങ്ങിനെ ഉയരങ്ങളില്‍ എത്തിയ മുസ്ലിങ്ങളുടെ കഥകള്‍ നിറച്ച് ഷെഹ്ല റഷീദ് എഴുതിയ പുസ്തകം ചൂടപ്പമാണ്.