
അസമില്‍ നഗോണ്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ദേബാശിശ് ശര്‍മ്മയ്ക്കൊപ്പം അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ (ഇടത്ത്) രാഹുല്‍ ഗാന്ധി വിശ്വസ്തനായ ഗൗരവ് ഗൊഗോയിക്കൊപ്പം (വലത്ത്)
ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം അസമിലെ നഗോണ്‍ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ചത് മൂന്നാം സ്ഥാനം മാത്രം. നേരത്തെ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായിരുന്നു ഈ മണ്ഡലം. അന്ന് കോണ്‍ഗ്രസ് എംപിയായ പ്രദ്യുത് ബോര്‍ദൊലോയ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് ഈ സീറ്റില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഏഴ് വര്‍ഷത്തിന് ശേഷമാണ് നഗോണ്‍ മണ്ഡലത്തില്‍ ബിജെപി ജയിക്കുന്നത്.
ഇപ്പോള്‍ അസമില്‍ കോണ്‍ഗ്രസിനെ നയിക്കുന്ന രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായ ഗൗരവ് ഗൊഗോയി രാജിവെയ്ക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. കോണ്‍ഗ്രസിന് ഇപ്പോള്‍ അസമില്‍ ആകെയുള്ള നേതാവാണ് ഗൗരവ് ഗൊഗോയി. ഗൊഗോയി രാജിവെച്ചില്ലെങ്കില്‍ പ്രതിപക്ഷം ഇല്ലാതാകുമെന്നാണ് റെയ്ജോള്‍ ദള്‍ എന്ന പാര്‍ട്ടിയുടെ നേതാക്കള്‍ താക്കീത് നല്‍കുന്നു. കോണ്‍ഗ്രസില്‍ നിന്നും ഗൗരവ് ഗൊഗോയിയോട് വഴക്കിട്ടാണ് ഇവര്‍ പുതിയ പാര്‍ട്ടിയായ റെയ്ജോദള്‍ രൂപീകരിച്ചത്. നേരത്തെ ഗൗരവ് ഗൊഗോയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് ഈ നഗോണ്‍ മണ്ഡലത്തിലെ എംപിയായിരുന്ന പ്രദ്യുത് ബോര്‍ദൊലോയ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. വലിയ ഈഗോയാണ് ഗൗരവ് ഗൊഗോയിക്കുള്ളത്. അതിനാല്‍ മറ്റൊരു നേതാവിനെ വളര്‍ന്നുവരാന്‍ അനുവദിക്കുന്നില്ല.
54 ശതമാനം മുസ്ലീം വോട്ടര്‍മാര്‍ ഉള്ള മണ്ഡലമാണ് നഗോണ്‍. എന്നിട്ടും ബിജെപി ഇവിടെ
ബിജെപി സ്ഥാനാര‍്ത്ഥി ദേബാശിശ് ശര്‍മ്മയാണ് ജയിച്ചത്. ഇദ്ദേഹം 7.14 ലക്ഷം വോട്ടുകള്‍ നേടി. എഐയുഡിഎഫ് എന്ന മുസ്ലിം പാര്‍ട്ടിയുടെ നേതാവായ ബദറുദ്ദീന്‍ അജ്മല്‍ 5.73 ലക്ഷം വോട്ടുകള്‍ പിടിച്ചു. ഏകദേശം 1.42 ലക്ഷം വോട്ടുകള്‍ക്കാണ് ദേബാശിശ് ശര്‍മ്മ ഇവിടെ ജയിച്ചത്. കോണ്‍ഗ്രസിന്റെ ശിബമണി ബോറയ്‌ക്ക് ലഭിച്ചത് 1.1 ലക്ഷം വോട്ടുകള്‍ മാത്രമാണ്. ഇവിടെ മൂന്നാം സ്ഥാനത്താണ് കോണ്‍ഗ്രസ്. .