
ന്യൂഡൽഹി: ഫ്ലൈ ദുബായ് വിമാനത്തിൽ ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ കോക്ക്പിറ്റ് ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാൻ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കേസ് രജിസ്റ്റർ ചെയ്തു.
2016 ലെ ഹൈജാക്കിംഗ് വിരുദ്ധ നിയമത്തിലെയും 1967 ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെയും പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സെപ്റ്റംബർ 30 ന് ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് എഫ്‌ഇസഡ് 1073 വിമാനത്തിന്റെ കോക്ക്പിറ്റിൽ വെച്ച് ഇന്ത്യൻ പൈലറ്റ് മച്ചാറിനെ സഹപൈലറ്റ് കുത്തി ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു . ആക്രമണം “വിമാനം ഹൈജാക്ക് ചെയ്യാനോ തകർക്കാനോ ഉള്ള ശ്രമമായിരുന്നുവെന്ന് വ്യക്തമാണ്.”എൻഐഎ സമർപ്പിച്ച എഫ്‌ഐആറിൽ പറയുന്നു.