
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഡൽഹി വിമാനത്താവളത്തിൽ എത്തിയ അഭിജീത് ദിപ്കെയെ വിമാനത്തിനുള്ളിൽ നിന്ന് തന്നെ കസ്റ്റഡിയിലെടുത്തിരുന്നു . ഒപ്പം അഭിജീത് ദിപ്കെ, അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെയും വിമാനത്തിനുള്ളിൽ നിന്ന് തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
അതേസമയം, വിമാനത്തിൽ ഇരുന്ന യാത്രക്കാരിലൊരാൾ സിജെപി നേതാക്കൾക്കെതിരെ ‘ഷെയിം ഓൺ യു ‘ എന്ന് പറഞ്ഞ് രോഷം പ്രകടിപ്പിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട് . മാത്രമല്ല ഫ്ലൈറ്റിനുള്ളിൽ വച്ച് യാത്രക്കാരോട് പ്രസംഗിക്കാനും ദിപ്കെ ശ്രമിച്ചുവെങ്കിലും യാത്രക്കാർ അതൊന്നും കേൾക്കാൻ തയ്യാറായിരുന്നില്ല.