Kerala

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഡൽഹി : അനുമതിയില്ലാതെ ജന്തര്‍ മന്തറില്‍ സമരം നടത്താനെത്തിയ പാറ്റാ പാർട്ടിക്കാരെ പൊലീസ് ഇന്ന് കസ്റ്റഡിയിലെടുത്തിരുന്നു. അതിനു പിന്നാലെ എകെജി ഭവനിൽനിന്ന് എ.എ. റഹീമിന്റെ നേതൃത്വത്തില്‍ മുന്നൂറോളം ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് മാര്‍ച്ച് തുടങ്ങിയത്. മാര്‍ച്ച് തുടങ്ങിയതിനു പിന്നാലെ, എല്ലാവരെയും കസ്റ്റഡിയിലെടുത്തു.

ഇപ്പോൾ കസ്റ്റഡിയിൽ എടുത്ത് എത്തിച്ച നങ്‌ലോയ് സ്റ്റേഡിയത്തത്തിൽ നിരാഹാരം സമരം ആരംഭിച്ചിരിക്കുകയാണ് എ എ റഹീം . കസ്റ്റഡിയിലുള്ള എസ്.എഫ്.ഐ പ്രവർത്തകരും നിരാഹാരത്തിലാണ് . ​വിദ്യാർത്ഥിനികളോട് അതിക്രമം കാട്ടിയ ഇൻസ്‌പെക്ടർ പവൻ തോമർ മാപ്പ് പറയണമെന്നാണ് ആവശ്യം. ​ഇൻസ്‌പെക്ടർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും എ.എ. റഹീം ആവശ്യപ്പെട്ടു. ​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ സമരം തുടരുമെന്ന് എ എ റഹീം പറഞ്ഞു.

 

Recent Posts