India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഫ്ലൈദുബായ് ഇന്ത്യൻ ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിന്റെ ധീരതയെ പ്രകീർത്തിച്ച് ലോകരാജ്യങ്ങൾ തന്നെ മുന്നോട്ട് വന്നിരുന്നു . ഇപ്പോഴിതാ ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ് ഹനുമാൻ ചാലിസ പാടി സ്മിറ്റ് മച്ചാറിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത് .

@ben raivitzmusic എന്ന ഇൻസ്റ്റാഗ്രാമിൽ നിന്നാണ് ഹനുമാൻ ചാലിസ വീഡിയോ പങ്ക് വച്ചിരിക്കുന്നത് .”എണ്ണമറ്റ ജീവൻ രക്ഷിക്കുകയും ഭയാനകമായ ഒരു ദുരന്തം ഒഴിവാക്കുകയും ചെയ്ത ഒരു ഇന്ത്യൻ നായകനാണ് ക്യാപ്റ്റൻ സ്മിറ്റ് മച്ചാർ. ഇത് അദ്ദേഹത്തിന് സമർപ്പിക്കുന്നു, അദ്ദേഹത്തിന് വേഗത്തിലും പൂർണ്ണമായും സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു.” എന്ന കുറിപ്പും ഒപ്പമുണ്ട്.

തനിക്ക് ബുദ്ധിമുട്ടുകൾ നേരിടുമ്പോഴെല്ലാം ഹനുമാൻ ചാലിസ ചൊല്ലാറുണ്ടെന്ന് ക്യാപ്റ്റൻ സ്മിത് മച്ചാർ പ്രധാനമന്ത്രിയോട് പറഞ്ഞിരുന്നു.

 

Recent Posts