Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

റാഞ്ചി: രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ ആറു വിക്കറ്റിന് പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്.ഇന്ത്യ ഉയര്‍ത്തിയ 250 റണ്‍സ് വിജയലക്ഷ്യം വിന്‍ഡീസ് 18.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ക്യാപ്റ്റന്‍ ഷായ് ഹോപ്പിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയും ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡിന്റെ വെടിക്കെട്ട് ബാറ്റിംഗുമാണ് വിന്‍ഡീസിന് വിജയം നേടിക്കൊടുത്തത്.

ഇതോടെ അഞ്ചു മത്സര പരമ്പരയില്‍ ഇരു ടീമുകളും ഓരോ വിജയം വീതം നേടി സമനിലയിലെത്തി. ഇന്ത്യയ്‌ക്കായി മായങ്ക് യാദവ് മൂന്ന് വിക്കറ്റും കുല്‍ദീപ് യാദവ് ഒരു വിക്കറ്റും വീഴ്‌ത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സെടുത്തു. സഞ്ജു സാംസണ്‍ 41 പന്തില്‍ 82 റണ്‍സെടുത്ത് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോററായി. സഞ്ജു ഒന്‍പത് ഫോറും നാലു സിക്‌സറും പറത്തി.

ഇഷാന്‍ കിഷന്‍ 22 പന്തില്‍ 43 റണ്‍സ് നേടി.നാലോവറില്‍ 24 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത ചേസാണ് വിന്‍ഡീസ് ബൗളര്‍മാരില്‍ തിളങ്ങിയത്. ശ്രേയസ് അയ്യര്‍ 18 പന്തില്‍ 40 റണ്‍സെടുത്തപ്പോള്‍ തിലക് 18 പന്തില്‍ പുറത്താകാതെ 44 റണ്‍സ് നേടി. ഇരുവരും അഞ്ചാം വിക്കറ്റില്‍ 32 പന്തില്‍ 83 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

വെസ്റ്റ് ഇന്‍ഡീസിനെ നായകന്‍ ഷായ് ഹോപ്പ് മുന്നില്‍നിന്ന് വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 45 പന്തില്‍ ആറു ബൗണ്ടറിയും ഒമ്പത് സിക്‌സറും ഉള്‍പ്പെടെ നേടിയ ഹോപ്പിന്റെ ഇന്നിംഗ്‌സ് ഇന്ത്യയുടെ പ്രതീക്ഷകള്‍ തകര്‍ത്തു.

ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡും 84 റണ്‍സെടുത്ത് തിളങ്ങി. ഇരുവരും ചേര്‍ന്നുള്ള 120 റണ്‍സിന്റെ കൂട്ടുകെട്ടാണ് മത്സരത്തിന്റെ ഗതി വിന്‍ഡീസിന് അനുകൂലമാക്കിയത്

Recent Posts