
നടൻ പൃഥ്വിരാജിനെ കുറ്റപ്പെടുത്തുന്നവർക്കെതിരെ അമ്മ മല്ലിക സുകുമാരൻ രംഗത്ത് . അഭിനയിക്കുന്ന പടത്തിൽ പ്രൊഡ്യൂസർക്ക് നഷ്ടം വരാതിരിക്കാൻ കൂടെ നിൽക്കുന്ന ആർട്ടിസ്റ്റാണ് രാജുവെന്നും മല്ലിക പറയുന്നു.
‘കുറച്ച് പേർ തയ്യാറെടുത്ത് വരും. മോശം കമന്റിടാൻ. തുടരും സിനിമയെ പ്രശംസിച്ച ഒരുത്തൻ പറഞ്ഞത് എമ്പുരാനൊക്കെ എന്തോന്ന് പടം എന്നാണ്. അവന്റെ ഉദ്ദേശ്യം തുടരും നല്ലതാണെന്ന് പറയുകയല്ല. രാജു തരുൺ മൂർത്തിയെ പോയി കണ്ട് പഠിക്കട്ടെയെന്നും പറഞ്ഞു. പാവം പിടിച്ച തരുൺ മൂർത്തി എന്റെ കുഞ്ഞിനെ എപ്പോഴും നല്ല രീതിയിലേ കണ്ടിട്ടുള്ളൂ. മോഹൻലാൽ അതിനേക്കാൾ നല്ലതേ പറയൂ. ആന്റണിയും അതെ. ഇവർക്കാർക്കും ഇല്ലാത്ത സങ്കടമാണ് അവന്. ഞാനിതൊക്കെ കണ്ട് ചിരിക്കും. എല്ലാ പടവും കണ്ട് ഒരുത്തൻ ഇങ്ങനെ പറയും.
അഭിനയിക്കുന്ന പടത്തിൽ പ്രൊഡ്യൂസർക്ക് നഷ്ടം വരാതിരിക്കാൻ കൂടെ നിൽക്കുന്ന ആർട്ടിസ്റ്റാണ് രാജു. അവനെക്കൊണ്ട് കഴിയുന്നത് പോലെ അവൻ എല്ലാ കാര്യങ്ങളിലും കൂടെ നിൽക്കും. ലൂസിഫർ തൊട്ട് ഞാൻ കാണുന്നതാണ്. കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ്. ഇവിടെ എന്താണ് കുഴപ്പം. ഖലീഫയും വിലായത്ത് ബുദ്ധയും ഓടിയില്ലെന്ന് പറയുന്നു. വിലായത്ത് ബുദ്ധ ഓടിയില്ലെന്നത് സത്യമാണ്.
വിമർശിക്കുന്നവർ ആണോ പൃഥ്വിരാജിനെ ശുപാർശ ചെയ്ത് ഇൻഡസ്ട്രിയിൽ കൊണ്ട് വന്നത്. അവരുടെ പടങ്ങളിലൂടെയാണോ അവൻ വളർന്നത്. അവരാണോ അവനെ പാൻ ഇന്ത്യൻ നടനാക്കിയത്. ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും. എനിക്ക് നല്ല വിശ്വാസമുണ്ട് എന്റെ മകനിലെന്നും മല്ലിക സുകുമാരൻ പറയുന്നു