
ലക്നൗ ; നോയിഡയിലെ ജെവാർ വിമാനത്താവളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നൽകുമെന്ന് ഉത്തർപ്രദേശ് മന്ത്രി യോഗി ആദിത്യനാഥ് .ഭരണതലത്തി; 25 വർഷം പൂർത്തിയാക്കിയതിന് പിന്നാലെയാണ് ജെവാർ വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം എന്ന് പുനർനാമകരണം ചെയ്യുമെന്ന് യോഗി പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രി മോദിയുടെ 25 വർഷത്തെ യാത്ര പൊതുസേവനത്തിലൂടെയുള്ള പൊതുജനക്ഷേമത്തിന്റെയും പൊതുജനപങ്കാളിത്തത്തിലൂടെ പൊതുജന വിശ്വാസത്തിന്റെയും ഒരു സവിശേഷ ഉദാഹരണമാണെന്ന് യോഗി പറഞ്ഞു. പ്രധാനമന്ത്രിയുടെ ദർശനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഉത്തർപ്രദേശ് പുതിയ ഭരണ സംസ്കാരം സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വർഷം മാർച്ച് 28-നാണ് വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. ജൂൺ 15-ന് ലക്നൗവിൽ നിന്നുള്ള ഇൻഡിഗോ വിമാനം ലാൻഡ് ചെയ്തതോടെയാണ് ഇവിടെ ആദ്യ വിമാനമെത്തിയത്.11,282 കോടി രൂപ ചെലവിൽ നിർമ്മിച്ച വിമാനത്താവളത്തിന്റെ ആദ്യ ഘട്ടത്തിന് പ്രതിവർഷം 1.2 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയാണുള്ളത്; ഇത് ഏതാനും വർഷങ്ങൾക്കുള്ളിൽ 7 കോടിയായി ഉയർത്താനാകും