Kerala

എൻ കെ പ്രേമചന്ദ്രൻ എംപിയ്‌ക്ക് ടാൻസാനിയയിൽ വെച്ച് താഴെ വീണ് പരിക്ക്, ഇന്ന് ശസ്‌ത്രക്രിയ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊല്ലം: കൊല്ലം എംപി എൻ കെ പ്രേമചന്ദ്രന് ടോയ്‌ലറ്റിൽ നിന്നും പുറത്തിറങ്ങവെ കാൽവഴുതി വീണ് പരിക്കേറ്റു. ടാൻസാനിയയിൽ നടക്കുന്ന ഐപിയു സമ്മേളനവുമായി ബന്ധപ്പെട്ട യാത്രക്കിടെയാണ് സംഭവം. ഇടത് കൈക്കുഴയ്‌ക്ക് പൊട്ടലുണ്ടായതായും ഇന്ന് ശസ്‌ത്രക്രിയ വേണമെന്ന് ഡോക്‌ടർമാർ നിർദ്ദേശിച്ചെന്നും അദ്ദേഹം തന്നെ കഴിഞ്ഞ‌ദിവസം കുറിപ്പും ചിത്രവും സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.

പ്രേമചന്ദ്രന്റെ കുറിപ്പ് കാണാം:

ടാൻസാനിയയിൽ നടക്കുന്ന ഐപിയു സമ്മേളനവുമായി ബന്ധപ്പെട്ട യാത്രക്കിടെ വഴിയോരത്തുള്ള ബാത്റൂമിൽ നിന്ന് പുറത്തിറങ്ങവേ കാൽ വഴുതി വീണു പരിക്കേറ്റു.

ടാന്‍സാനിയയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. വീഴ്ചയില്‍ ഇടതുകൈകുഴയ്‌ക്ക് പൊട്ടലുണ്ട്. ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ശസ്ത്രക്രിയയ്‌ക്കായി നാളെ രാവിലെ (09-10-2026) ഡല്‍ഹിയില്‍ എത്തിച്ചേരും.