
ന്യൂദല്‍ഹി: ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തുന്ന സമരത്തില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും വനിതാ പൊലീസ് ഉദ്യോസ്ഥകളെ കയ്യേറ്റം ചെയ്യുന്ന സാഹചര്യത്തില്‍ പ്രതിഷേധവുമായി ദല്‍ഹിയിലെ ബിജെപി മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി.
ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയോട് രാഹുൽ ഗാന്ധി മോശമായി പെരുമാറിയതിനും, മറ്റൊരു വനിതാ പോലീസ് ഉദ്യോഗസ്ഥയോട് പ്രിയങ്ക ഗാന്ധി വദ്ര അപമര്യാദയായി പെരുമാറിയതിനും, കോൺഗ്രസ് പ്രവർത്തകർ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും വീഡിയോകള്‍ തന്നെ തെളിവുകളാണ് ഈ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ദൽഹി ബിജെപി മഹിളാ മോർച്ച വ്യാഴാഴ്ച ന്യൂദൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തിന് മുന്നിൽ ശക്തമായ പ്രതിഷേധ പ്രകടനം നടത്തി.