Entertainment

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

നടൻ നാനാ പടേക്കറുമായുള്ള ഓർമകൾ പങ്കുവച്ച് നടനും ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷൻ ചെയർമാനുമായ കൃഷ്ണകുമാർ. സ്ക്രീനിൽ ഏറെയിഷ്ടമുള്ള കലാകാരനായിരുന്നു നാനാ പടേക്കർ എന്നും ഡൽഹിയിൽ വച്ച് അദ്ദേഹത്തെ കാണാനും പരിചയപ്പെടാനും കഴിഞ്ഞതിനെക്കുറിച്ചുമാണ് കൃഷ്ണകുമാർ കുറിച്ചത്. നാനാ പടേക്കർക്കൊപ്പം പകർത്തിയ ചിത്രങ്ങൾ പങ്കുവച്ചാണ് കൃഷ്ണകുമാർ ആദരാഞ്ജലികൾ‍ അർപ്പിച്ചത്.

കൃഷ്ണകുമാറിന്റെ വാക്കുകൾ: ‘സ്‌ക്രീനിൽ കണ്ടു വളരെ അധികം ഇഷ്ടപെട്ട ഒരു കലാകാരനായിരുന്നു നാനാ പടേക്കർ. കുറച്ചുകാലം മുൻപ് ഡൽഹിയിൽ ഒരു ഹോട്ടലിൽ വച്ചു പരിചയപെട്ടു, പരസ്പരം ഫോൺ നമ്പർ കൈമാറി. വല്ലപ്പോഴും മെസജ് അയക്കുമായിരുന്നു. കൃത്യമായി മറുപടിയും വരും. അങ്ങിനെ സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു.മരണവാർത്ത കണ്ടപ്പോൾ നാനാ പടേക്കർ എന്ന വ്യക്തിയെ കുറിച്ച് കുറച്ചു നേരം ചിന്തിച്ചു. അദ്ദേഹം അഭിനയിച്ച സിനിമകളുടെ ഭാഗങ്ങൾ മനസ്സിലൂടെ കടന്നു പോയി, വിഷമവും.. പ്രണാമം ’

ഗോവയിലെ ഡോണ പൗളയിലുള്ള വസതിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു നാനാ പടേക്കറുടെ അന്ത്യം. ഇന്നു പുലർച്ചെ വീട്ടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ അദ്ദേഹത്തെ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Recent Posts