
ന്യൂഡൽഹി : പട്‌നയിൽ നിന്ന് ലക്നൗവിലേക്ക് പോയ ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റു. വിമാനത്തിന്റെ മുൻ ഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു. മിന്നലേൽക്കുന്ന സമയത്ത് വിമാനം ഏകദേശം 17,000 അടി ഉയരത്തിലായിരുന്നു. എങ്കിലും, പൈലറ്റിന്റെ മനസ്സാന്നിധ്യം മൂലം വിമാനം ലക്നൗ വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി. സംഭവസമയത്ത് 150 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
യാത്രക്കാർക്കായി ഇൻഡിഗോ മറ്റൊരു വിമാനം ഏർപ്പാട് ചെയ്തു. തുടർന്ന് വൈകുന്നേരം 6:22 ഓടെ എല്ലാ യാത്രക്കാരെയും ആ വിമാനത്തിൽ അഹമ്മദാബാദിലേക്ക് കൊണ്ടുപോയി. എഞ്ചിനീയർമാരുടെ സംഘം തകർന്ന വിമാനം പരിശോധിച്ചുവരികയാണ് .